14 August Friday

- മണർകാട്‌ ചീട്ടുകളി വകുപ്പുതല അന്വേഷണം ചേർത്തല ഡിവൈഎസ്‌പിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 

കോട്ടയം
മണർകാട്‌ ചീട്ടുകളി സംഘവുമായുള്ള മുൻ മണർകാട്‌ ഇൻസ്‌പെക്ടറുടെ ബന്ധം സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന്‌ ചേർത്തല ഡിവൈഎസ്‌പി കെ സുഭാഷിനെ ചുമതലപ്പെടുത്തി. ചൂതാട്ടം നടത്തിയ ക്രൗൺ ക്ലബ്ബിന്റെ‌ ഉടമ മാലം സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിനെതുടർന്ന്‌ ഇൻസ്‌പെക്ടർ ആർ രതീഷ്‌കുമാറിനെ ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ജില്ലാ പൊലീസ്‌ ചീഫ്‌ ജി ജയ്‌ദേവ്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.
 മണർകാട്‌ സ്‌റ്റേഷനിലെ അഞ്ച്‌ പൊലീസുകാർക്ക്‌ ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌‌. സസ്‌പെൻഷനിലായ ഇൻസ്‌പെക്ടറെ ചേർത്തല ഡിവൈഎസ്‌പി ഉടൻ ചോദ്യം ചെയ്യും. ഡിവൈഎസ്‌പി നൽകുന്ന‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ക്ലബ്ബ്‌ ഉടമ മാലം സുരേഷുമായി ബന്ധമുണ്ടെന്നും പുറത്തായ ഫോൺ സംഭാഷണം തന്റേതാണെന്നും രതീഷ്‌കുമാർ സമ്മതിച്ചിരുന്നു. 
 റെയ്‌ഡ്‌ നടന്ന ദിവസം ക്ലബ്ബിലുണ്ടായിരുന്നവരെ ചൊവ്വാഴ്‌ച മുതൽ ചോദ്യം ചെയ്‌തേക്കും. 43 പേരാണ്‌ പട്ടകയിലുള്ളത്‌. ഇവരുടെ മൊബൈൽ ഫോൺ കസ്‌റ്റഡിയിലുണ്ട്‌. ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ഇവർക്ക്‌ ഉടൻ നോട്ടീസ്‌ നൽകുമെന്ന് കേസിന്റെ‌ അന്വേഷണ ചുമതലയുള്ള കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌ പി ജെ സന്തോഷ്‌കുമാർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top