22 September Tuesday
38 പേര്‍ക്ക് സമ്പര്‍ക്കം മുഖേന

47 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
കോട്ടയം 
. ഇതിൽ 38 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റസിഡന്റ്‌ ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചുപേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരിൽ ഉൾപ്പെടുന്നു.
 ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറുപേർ ഉൾപ്പെടെ ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 57 പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയിൽ ആകെ 1,241 പേർക്ക് രോഗം ബാധിച്ചു. 683 പേർ രോഗമുക്തി നേടി.  
ശനിയാഴ്‌ച ക്വാറന്റൈൻ നിർദേശിക്കപ്പെട്ടവർ ഉൾപ്പെടെ ആകെ 9,385 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇതുവരെ 31,834 സാമ്പിളുകൾ പരിശോധിച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top