15 September Sunday

സംസ്ഥാന ലോട്ടറിയുടെ കഴുത്തറുത്ത്‌ എഴുത്തുലോട്ടറി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
 
വണ്ടൂർ
സംസ്ഥാന സർക്കാരിന്റെ ലോട്ടറി പേരിനുമാത്രമെടുത്ത് എഴുത്ത് ലോട്ടറിക്ക് പ്രാധാന്യം നൽകുന്ന കടകൾ സജീവമാകുന്നു. എഴുത്ത് ലോട്ടറി സജീവമായ സ്ഥലങ്ങളിൽ സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന വൻതോതിൽ കുറയുന്നു.  ലോട്ടറി വകുപ്പിന്റെ വരുമാനത്തിനും എഴുത്തുലോട്ടറി തടസ്സമാകുന്നു. 
സംസ്ഥാന ലോട്ടറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് അക്കങ്ങളാണ് എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്നത്. 
നമ്പർ മുൻകൂട്ടി എഴുതി കടക്കാരനെ ഏല്‍പ്പിക്കും. നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്കവുമായി ഇത്‌ ഒത്തുവന്നാൽ തുക ലഭിക്കും.  
മൂന്നക്കം എഴുതിക്കൊടുക്കുമ്പോൾ 50 രൂപയാണ്‌ കടക്കാരന്‌ ലഭിക്കുക. നമ്പർ ഒത്തു വന്നാൽ 25,000 രൂപ അക്കമെഴുതി നൽകുന്നയാൾക്ക്‌  ലഭിക്കും. 
രണ്ടാം സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന മൂന്നക്ക നമ്പറാണ് ഒത്തുവന്നതെങ്കിൽ 50 രൂപയ്ക്ക് 5000 രൂപയും ലഭിക്കും. ഇങ്ങനെ താഴോട്ടുവരുന്ന നമ്പറുകൾക്ക് തുക കുറഞ്ഞുവരും. വിൽപ്പനക്കാർക്ക്‌ 10,000 രൂപക്ക് 1750 രൂപ വരെ കമീഷൻ ലഭിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top