20 September Friday

കണ്ണൂർ വിമാനത്താവളത്തിൽ യുഎഇ ദിർഹം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 മട്ടന്നൂർ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വിദേശ കറൻസി പിടികൂടി.   ദുബായിയിലേക്ക് കടത്താൻ ശ്രമിച്ച 13.87 ലക്ഷം (ഇന്ത്യൻ  രൂപയുടെ മൂല്യം) യുഎഇ ദിർഹമാണ് പിടികൂടിയത്. ദുബായിയിലേക്ക്‌ ഗോ എയർ വിമാനത്തിൽ പോകാനെത്തിയ  കോഴിക്കോട് സ്വദേശി  അബ്ദുള്ള കുനിയിൽ (36), അസ്‌ലാമി  (26) എന്നിവരിൽനിന്നാണ് കറൻസി പിടികൂടിയത്.   അബ്ദുള്ളയിൽനിന്ന് 50,000, അ‌സ്‌ലാമിയിൽനിന്ന് 25,000  ദിർഹം പിടികൂടി. 
സിഐഎസ്എഫ്  പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും   കസ്റ്റംസിന് കൈമാറി.  കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ചുപേരിൽനിന്നായി ലക്ഷങ്ങളുടെ വിദേശ കറൻസികളാണ്  വിമാനത്താവളത്തിൽ പിടികൂടിയത്.
പോണ്ടിച്ചേരി സ്വദേശി അലവിക്കോയയിൽനിന്നും പാനൂർ സ്വദേശി റഹൂഫിൽനിന്നും കൂത്തുപറമ്പ് സ്വദേശി സാലിദ് സെയ്ദിൽനിന്നുമാണ് വിവിധ രാജ്യങ്ങളുടെ കറൻസി നേരത്തെ പിടികൂടിയത്. 
യുഎഇ ദിർഹം, സൗദി റിയാൽ, യൂറോ,  യുഎസ് ഡോളർ എന്നിവയാണ് പിടികൂടിയത്. 5000 ഡോളർവരെ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമമുണ്ടെങ്കിലും കൂടുതൽ കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് പിടിയിലായത്.  
പ്രധാന വാർത്തകൾ
 Top