19 September Thursday

ആറ്റൂർക്കോണം യുപിഎസിൽ ദേശാഭിമാനി എന്റെ പത്രം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
ഓയൂർ
ആറ്റൂർക്കോണം യുപിഎസിൽ ദേശാഭിമാനി എന്റെ പത്രം പദ്ധതി കശുവണ്ടി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളി ഉദ്ഘാടനംചെയ്തു. വിദ്യാർഥി പ്രതിനിധി അനാമിക പത്രം ഏറ്റുവാങ്ങി. പ്രഥമാധ്യാപിക എസ് ഒ ഷൈന അധ്യക്ഷയായി. സീനിയർ അസിസ്റ്റന്റ്‌ സിന്ധു സ്വാഗതംപറഞ്ഞു.  
വിദ്യാർഥി സമ്പാദ്യപദ്ധതിയുടെ ഉദ്‌ഘാടനം വെളിനല്ലൂർ റൂറൽ സഹകരണസംഘം പ്രസിഡന്റ്‌ എം അൻസർ റംസാനയ്ക്കു നൽകി നിർവഹിച്ചു.  പി ശ്രീകുമാർ, ഡോ. എ റിയാസ്, റാണികൃഷ്ണ, സുധീർ, എസ് ആർ രഞ്ജിത്, ഡി എസ് റോജ് എന്നിവർ പങ്കെടുത്തു. വെളിനല്ലൂർ റൂറൽ സഹകരണസംഘമാണ്‌ പത്രം സ്പോൺസർ ചെയ്‌തത്‌.
പ്രധാന വാർത്തകൾ
 Top