എടക്കര
മഹാരാജാസ് കോളേജിൽ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിൻ കത്തിച്ച കേസിൽ കണ്ടാലറിയാവുന്ന ഏഴ് ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർക്കെതിരെ എടക്കര പൊലീസ് കേസെടുത്തു.
പാലേമാട് വിവേകാനന്ദ പഠനകേന്ദ്രത്തിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ചയാണ് അഭിമന്യുവിന്റെ പേരിലിറങ്ങിയ മാഗസിൻ കത്തിച്ചത്.