05 August Wednesday
കുട്ടനാടിന്റെ സംരക്ഷണത്തിന്‌

ജലസത്യഗ്രഹം തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jul 2, 2020

കേരള കർഷകസംഘം പഞ്ചദിന ജലസത്യഗ്രഹം രാമങ്കരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

 
മങ്കൊമ്പ്
തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ വീതിയും ആഴവും വർധിപ്പിച്ച്‌ കുട്ടനാടിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ കേരള കർഷക സംഘം കുട്ടനാട് ഏരിയ കമ്മിറ്റി പഞ്ചദിന ജലസത്യഗ്രഹവും ഒപ്പുശേഖരണവും തുടങ്ങി. രാമങ്കരി ബസ് സ്‌റ്റാൻഡിന് സമീപം എ സി കനാലിലാണ്‌ സത്യഗ്രഹം.
  കുട്ടനാട്ടുകാരുടെ ആവശ്യങ്ങളടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്ക്‌ നൽകും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമരം ഉദ്ഘാടനം ചെയ്‌തു.  കർഷകസംഘം ഏരിയ പ്രസിഡന്റ്‌ പി വി രാമഭദ്രൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്‌തു. 
 സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ, ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷ്‌ണൻ, മറ്റ്‌ നേതാക്കളായ സി പി ബ്രീവൻ, ലൈലാ രാജു, എം കൃഷ്‌ണലത എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി പി ജി അശോക്‌ കുമാർ സ്വാഗതവും ബിന്ദു ശ്രീകുമാർ നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ വ്യാഴാഴ്‌ച സമരം ജില്ലാ പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അശോകൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top