05 August Wednesday

ഡബിളാണ് എ പ്ലസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
ആലപ്പുഴ
ഒരുമിച്ച്‌ പിറവിയെടുത്തും ഒരുമിച്ച്‌ വളർന്നും വീടുകളിൽ ആഹ്ലാദം നിറച്ചവരാണ്‌ ഇവർ. രൂപത്തിലും ഭാവത്തിലും തിരിച്ചറിയാൻ പറ്റാത്തവിധം സമാനതകൾ നിറഞ്ഞവർ. വീട്ടിലെന്ന പോലെ നാട്ടിലും കൗതുകവും സന്തോഷവും പകരുന്നുണ്ട്‌ ഇവരുടെ നേട്ടങ്ങൾ. 
 ഹഫ്‌സലും ഹഫ്‌സാനയും രണ്ട്‌  സ്‌കൂളുകളിൽ നിന്നാണ്‌ വിജയം  വീട്ടിലെത്തിച്ചത്‌‌. പാവുക്കര ചെറുതാഴയിൽ വീട്ടിൽ രജിമോന്റെയും റീനയുടെയും മക്കളാണിവർ. ഹഫ്സൽ മാന്നാർ നായർ സമാജം ബോയ്സ് സ്‌കൂളിലും ഹഫ്സാന നായർ സമാജം ഗേൾസ് സ്‌കൂളിലുമാണ്‌ പഠിച്ചത്‌.
  ഹരിപ്പാട്‌ തുലാമ്പറമ്പ്‌ നടുവത്ത് വീട്ടിലേക്കും രണ്ട്‌ സ്‌കൂളിൽ നിന്നായി  വിജയമെത്തി. ഹരിപ്പാട് മോഡൽ ബോയ്സ് ഹയർസെക്കണ്ടറിയിലെ എസ്ഗോപുവും സഹോദരി ഗേൾസ് ഹയർസെക്കണ്ടറിയിലെ എസ് ഗാഥയുമാണ്‌ മിന്നുന്ന വിജയം നേടിയ ഇരട്ടകൾ. നടുവത്ത് ചുരക്കാട്ട് ഗോപാലകൃഷ്ണൻ നായരുടെയും ശ്രീകുമാരിയുടെയും മക്കളാണിവർ.
 മുളക്കുഴ സെന്റ്‌ മേരീസ് ഓർത്തഡോക്‌സ്‌ പള്ളി വികാരി ചെങ്ങന്നൂർ അങ്ങാടിക്കൽ കൊപ്പാറയിൽ ഡെയ്സി കോട്ടേജിൽ വൈ തോമസിന്റെയും ഡെയ്സിയുടെയും മക്കളായ ദയ റെയ്ച്ചൽ തോമസ്, ദിയ സൂസൻ തോമസ് എന്നിവർക്കുമുണ്ട്‌ എ പ്ലസ്‌ നേട്ടം. ചെങ്ങന്നൂർ സെന്റ്‌ ആൻസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥികളാണ്‌. 
 കുമാരപുരം പൊത്തപ്പള്ളി തെക്ക്‌ മുല്ലശ്ശേരി വീട്ടിലും എ പ്ലസ്‌ ആഹ്ലാദമുണ്ട്‌. കെ കെ കെ വിഎം ഹയർസെക്കൻഡറിയിലെ ഇരട്ടകൾ സി ശ്രീനുവും ശ്രുതിയുമാണ്‌ എ പ്ലസുകാർ. ശ്രീലാൽ–- ചിത്ര ദമ്പതികളുടെ മക്കളാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top