07 August Friday
ഒരാൾക്ക്‌ സമ്പർക്കത്തിലൂടെ

8 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
ആലപ്പുഴ
ജില്ലയിൽ ബുധനാഴ്‌ച എട്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒമ്പത്‌ പേർക്ക് രോ​ഗമുക്തി. തുടർച്ചയായ മൂന്നാം ദിവസവും രോ​ഗികളുടെ എണ്ണം പത്തിൽ താഴെയായി. ബുധനാഴ്‌ച രോ​ഗം സ്ഥിരീകരിച്ചവരിൽ ആറുപേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയണ് രോ​ഗം. 
കുവൈത്തിൽനിന്നെത്തിയ പാണ്ടനാട്,- പാലമേൽ സ്വദേശികൾ, മസ്‌കത്തിൽനിന്നെത്തിയ രാമങ്കരി സ്വദേശി, ദമാമിൽനിന്നെത്തിയ ദേവികുളങ്ങര സ്വദേശി, യമനിൽനിന്നെത്തിയ പത്തിയൂർ സ്വദേശി, ഷാർജയിൽനിന്നെത്തിയ പുന്നപ്ര സ്വദേശി, ഡൽഹിയിൽനിന്നെത്തിയ തണ്ണീർമുക്കം സ്വദേശിനി എന്നിവർക്കാണ് രോ​ഗം. 
  കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകൾക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്. എല്ലാവരും കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലായിരുന്നു. രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം  175 ആയി. ആകെ രോ​ഗമുക്തർ 133.   മുംബൈയിൽനിന്നെത്തിയ മുതുകുളം,  ക‌ൃഷ്‌ണപുരം സ്വദേശികൾ, ഡൽഹിയിൽനിന്നെത്തിയ ആല, മുളക്കുഴ സ്വദേശികൾ, കുവൈത്തിൽ നിന്നെത്തിയ കണ്ടല്ലൂർ സ്വദേശി, മഹാരാഷ്‌ട്രയിൽനിന്നെത്തിയ പുന്നപ്ര സ്വദേശി, അബുദാബിയിൽനിന്നെത്തിയ തഴക്കര, മാന്നാർ സ്വദേശിനികൾ, കുവൈത്തിൽനിന്നെത്തിയ ബുധനൂർ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. 
നിരീക്ഷണത്തിൽ 
7026 പേർ
കോവിഡ് പ്രതിരോധത്തിനായി 7026 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 301 പേരെ നിരീക്ഷണത്തിലാക്കി. 369 പേരെ ഒഴിവാക്കി. വിദേശത്തുനിന്ന് 6271 പേരെത്തി. 106 പേർ ബുധനാഴ്‌ചയെത്തി. അയൽ സംസ്ഥാനങ്ങളിൽനിന്ന് 206 പേരുമെത്തി. 
ആകെ 15,440 പേർ. എട്ട്‌ പേരെ ആശുപത്രി നിരീക്ഷണത്തിലാക്കി. രണ്ടുപേരെ ഒഴിവാക്കി. 210 പേരാണ് നിലവിൽ ആശുപത്രി നിരീക്ഷണത്തിൽ. ബുധനാഴ്‌ച 178 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top