14 August Friday
രണ്ടാംഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

പാഠപുസ്തക വിതരണം ദ്രുതഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
തൃശൂർ
ജില്ലയിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാക്കിയിരുന്നു. 
വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജി. കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങൾ തരംതിരിക്കുന്നത്. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ 
ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു.
ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. 12 ഉപജില്ലകളിലായി 221 സ്‌കൂൾ സൊസൈറ്റികളിലേക്കും പാഠപുസ്തകങ്ങൾ വേഗത്തിൽ വിതരണം ചെയ്യാൻ കെബിപിഎസിനാണ് നിർദേശം നൽകിയിരിക്കുന്നത്. 
മെയ് അവസാനത്തോടെ മാത്രമാണ് വിതരണത്തിനായി കെബിപിഎസ് പാഠപുസ്തകങ്ങൾ എത്തിച്ചുതുടങ്ങിയത്. അവധി ദിവസങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് പുസ്തക വിതരണം നടത്തുന്നത്. 
വാഹനങ്ങളുടെ അപര്യാപ്തത മറികടക്കാൻ സ്‌കൂൾ ബസുകളും വിതരണത്തിനായി ഏർപ്പാടാക്കിയിട്ടുണ്ട്‌. സൊസൈറ്റികൾ സോർട്ടിങ്‌ സെന്ററിൽ നേരിട്ട് ചെന്നാണ് പാഠപുസ്തകങ്ങൾ സ്വീകരിക്കുന്നത്. സ്‌കൂളിൽ എത്തിക്കുന്നവ ഉടൻ രക്ഷിതാക്കൾക്ക് എത്തിച്ചുനൽകാൻ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top