03 August Monday

പഞ്ചായത്ത്‌ അംഗത്തെ പ്രസിഡന്റ്‌ മർദിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ആറ്റിങ്ങൽ 

കിഴുവിലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൈയേറ്റം ചെയ്‌തതിൽ  പ്രതിഷേധമുയർന്നു. സിപിഐ മണ്ഡലം കമ്മിറ്റി അംഗമായ ഗോപൻ വലിയേലയെയാണ്‌ പഞ്ചായത്ത് പ്രസിഡന്റ് അൻസാർ കൈയേറ്റം ചെയ്‌തത്‌. ഗോപന്റെ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്‌തു. ആറാം വാർഡിൽ ചിലർ അനധികൃതമായി ഹോമിയോ മരുന്ന് വിതരണം ചെയ്തതിൽ അപാകതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ്‌ സംഭവം. മരുന്ന്‌ വിതരണം ചെയ്യാൻ ആശാ വർക്കർമാരും ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരും മറ്റ്‌ ചുമതലക്കാരും ഉണ്ടെന്നിരിക്കെയാണ്‌  ചിലർ  മരുന്ന്‌ നൽകിയത്‌. എൽഡിഎഫ് അംഗങ്ങൾ ഇത്‌ പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഒരു പ്രകോപനവുമില്ലാതെ മർദിച്ചു‌. വനിതാ പഞ്ചായത്ത് അംഗങ്ങളോട്  മോശമായി സംസാരിക്കുകയും ചെയ്തു. സിസിടിവി ക്യാമറ അഴിമതിയും സമൂഹ അടുക്കളയിലെ അഴിമതിയും തുറന്നുകാട്ടി എൽഡിഎഫ് സമരം  നടത്തിയ  വൈരാഗ്യമാണ് മർദനത്തിനു  കാരണം. പ്രസിഡന്റിനെതിരെ നടപടി  ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. ജി വേണുഗോപാലൻ  നായർ അധ്യക്ഷനായി. എസ് ചന്ദ്രൻ, സുനിൽ ടി കുന്നിൽ, കവിത സന്തോഷ്, എ അൻവർഷാ, വിജുകുമാർ, ഹരീഷ്ദാസ് ,  അനസ് മംഗ്ലാവിൽ, മനേഷ് കൂന്തള്ളൂർ, ആർ കെ ബാബു തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top