14 August Friday
16 പേർക്ക്‌ രോഗമുക്തി

10 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കാസർകോട്‌

ജില്ലയിൽ പത്ത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ വിദേശത്തു നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്‌. ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം. 16 പേർ  രോഗമുക്തി നേടി. കഴിഞ്ഞ 24ന് ഖത്തറിൽ നിന്നെത്തിയ കുമ്പള സ്വദേശി (33), 19ന് ഒമാനിൽ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശി (27), 14ന് കുവൈത്തിൽ നിന്നെത്തിയ പള്ളക്കര സ്വദേശിനി (51), 24ന് കുവൈത്തിൽ നിന്നെത്തിയ നീലേശ്വരം സ്വദേശി (27), 12ന് കുവൈത്തിൽ നിന്നെത്തിയ പടന്ന സ്വദേശി (35), 17ന് ഷാർജയിൽ നിന്നെത്തിയ ചെങ്കള സ്വദേശി (58) എന്നിവർക്ക്‌ രോഗം സ്ഥിരീകരിച്ചു.  26ന് മംഗളൂരുവിൽ നിന്നെത്തിയ വോർക്കാടി സ്വദേശി (39), 14ന് യുപിയിൽ നിന്ന് ട്രെയിനിൽ വന്ന മംഗൽപാടി സ്വദേശി (30),  24ന് മഹാരാഷ്ട്രയിൽ നിന്ന് കാറിലെത്തിയ എൻമകജെ പഞ്ചായത്ത് സ്വദേശി (45) എന്നിവർക്കും രോഗമുണ്ടായി. 67 വയസുള്ള ചെമ്മനാട് സ്വദേശിക്കാണ്‌ സമ്പർക്കത്തിൽ രോഗം. 
മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർകോട് സ്വദേശി (56), ഉദുമ സ്വദേശി (64), പൈവളിഗെ സ്വദേശി (40), മംഗൽപാടി  സ്വദേശി (33), കാറഡുക്ക സ്വദേശി (31), കുമ്പള സ്വദേശി (47), മംഗൽപാടി  സ്വദേശി (37), ചെങ്കള സ്വദേശി (42), പടന്ന സ്വദേശി (39), പുല്ലൂർ പെരിയ സ്വദേശി (63), ചെറുവത്തൂർ സ്വദേശി (33), വലിയപമ്പ സ്വദേശി (28), പുത്തിഗെ സ്വദേശി (47), കുവൈത്തിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി (38), പടന്ന സ്വദേശി (36), യുഎഇയിൽ നിന്നെത്തിയ  ബേഡഡുക്ക സ്വദേശി (27) എന്നിവർക്കാണ്‌ രോഗമുക്തി. 124 പേരാണ്‌ ചികിത്സയിലുള്ളത്‌. ആകെ രോഗികൾ 461 ആയി. 337 പേർക്കാണ്‌ രോഗമുക്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top