15 July Wednesday

സിബിഎസ്‌ഇ വിദ്യാലയങ്ങളും ഡിജിറ്റലാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
കോട്ടയം
കോവിഡാനന്തര കേരളത്തിൽ വിദ്യാഭ്യാസ പ്രക്രിയ സമഗ്രമാറ്റത്തിന്‌ വിധേയമാകുന്നതിന്റെ പ്രതിഫലനം സിബിഎസ്‌ഇ സ്‌കൂളുകളിലും. കേരള റീജിയന്റെ (മുമ്പ്‌ ചെന്നൈ റീജിയൺ) കീഴിലുള്ള 23 സഹോദയകളിലുമാണ്‌ പഠനം ഓൺലൈൻ സങ്കേതത്തിലേക്ക്‌ മാറ്റുന്നത്‌ . 
രാജ്യത്താദ്യമായി ഡിജിറ്റൽ പഠന സങ്കേതം രൂപപ്പെടുത്തിയ സിബിഎസ്‌ഇ‌ക്ക്‌ ഈ മാറ്റം‌ താരതമ്യേന എളുപ്പമാകുമെന്ന്‌‌ കോട്ടയം സഹോദയയിലെ 116 സ്‌കൂളുകളിൽ ഒന്നായ കോട്ടയം ലൂർദ്ദ്‌ പബ്ലിക്‌ സ്‌കൂൾ ആൻഡ്‌ ജൂനിയർ കോളേജ്‌ പ്രിൻസിപ്പൽ ഫാ. പയസ്‌ തൈക്കാട്ടുമറ്റം പറഞ്ഞു. ലൂർദ്ദ്‌ സ്‌കൂളിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ തിങ്കളാഴ്‌ചമുതൽ ഓൺലൈനായി ക്ലാസുകൾ ആരംഭിക്കും. കാലക്രമേണ ഓൺലൈൻ പഠന പ്രക്രിയ അഥവാ ഡിജിറ്റൽ വിദ്യാഭ്യാസം സർവസാധാരണമാകുമെന്നും ഉപരിപഠനമുൾപ്പെടെ, അതായത്‌ സർവകലാശാലാ വിദ്യാഭ്യാസവും ഇനി ഈ സങ്കേതത്തിലേക്ക്‌ മാറാനാണ്‌ സാധ്യതയെന്നും ഫാ. പയസും ലൂർദ്ദ്‌ സ്‌കൂളിൽ ഓൺലൈൻ പഠനം‌ സംബന്ധിച്ച അധ്യാപക പരിശീലനത്തിന്‌ നേതൃത്വം നൽകുന്ന സെബിൻ പി കുര്യനും പറഞ്ഞു.‌
പ്രധാന വാർത്തകൾ
 Top