07 July Tuesday
അബീഷക്ക്‌ അമ്മ അധ്യാപികയായി

ആകാംക്ഷ വിസ്‌മയമായി; വീട്ടിലെത്തി ഇടശേരിയും ഒ എൻ വിയും

അബ്ബാസ് വീരാവുണ്ണിUpdated: Tuesday Jun 2, 2020
അന്തിക്കാട്
അന്തിക്കാട് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി കൊടുവത്ത് പറമ്പിൽ കെ ജി അബീഷ ആകാംക്ഷയോടെയും അതിലേറെ ഉൾപേടിയോടെയുമാണ് തിങ്കളാഴ്ച പകൽ മൂന്നരക്ക് വീട്ടിലെ വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസ്‌ ശ്രദ്ധിച്ചത്. 
ഇടശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലിയമ്മയുടെ കഥ ടിവിയിലൂടെ മനോജ് മാഷ് വിവരിച്ചപ്പോൾ അബീഷയുടെ കുഞ്ഞു കണ്ണുകൾ വിടർന്നു. അതിനേക്കാൾ വിടർന്ന മനസ്സോടെ അവളുടെ അമ്മ സജിനി ഗിരീഷും ഒരു വിദ്യാർഥിയായി മാറി. 
സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ഭൂതത്തിന് നൽകി കുഞ്ഞിനെ വിട്ടുതരാൻ കേഴുന്ന അമ്മയെക്കുറിച്ചും, ഒ എൻ വി കുറുപ്പിന്റെ ഒമ്പത് കൽപ്പണിക്കാരായ സഹോദരങ്ങളിലെ മൂത്തവന്റെ ഭാര്യയിലെ കനിവൂറുന്ന അമ്മയെക്കുറിച്ചും, കടമ്മനിട്ടയുടെ വാത്സല്യനിധിയായ അച്ഛനെക്കുറിച്ചുമൊക്കെയുള്ള കവിത തുളുമ്പുന്നതായിരുന്നു തിങ്കളാഴ്ചത്തെ മലയാളം ക്ലാസ്. 
അരമണിക്കൂർ പോയതറിഞ്ഞില്ലെന്നാണ് അമ്മയും മകളും പറയുന്നതെങ്കിലും സ്കൂൾ തുറക്കണമെന്ന ആഗ്രഹവും ഇരുവരും പ്രകടിപ്പിച്ചു. മഴ ശക്തമാകുന്ന വരും ദിവസങ്ങളിൽ മകൾ അമ്മയുടെ അടുത്തുണ്ടാകുമെന്നത് കൂലിപ്പണിക്കാരനായ അച്ഛൻ ഗിരീഷിന് എന്തെന്നില്ലാത്ത സമാധാനമാണ്്.
പ്രധാന വാർത്തകൾ
 Top