07 July Tuesday
തോട്ടപ്പള്ളി സ്‌പിൽവേ

ചെളികലർന്ന മണ്ണ് നീക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ആലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേയുടെ വടക്കുഭാഗത്തുനിന്ന് ഡ്രെഡ്‌ജ്‌ ചെയ്‌ത ചെളികലർന്ന മണ്ണ് നീക്കാൻ മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പു മേധാവികളുടെ യോഗം തീരുമാനിച്ചു. ഈ മണ്ണ്‌ പുറക്കാട് പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്ന  ഗ്രൗണ്ടിൽ നിക്ഷേപിക്കും. 
തോട്ടപ്പള്ളി സ്‌പിൽവേ മുതൽ പൊഴിവരെയുള്ള ഭാഗം ആഴംകൂട്ടി മണ്ണ് നീക്കം ചെയ്യാൻ കരാറുള്ള കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡിനാണ് ചെളി നീക്കാനുമുള്ള ചുമതല.
പൊഴിയിൽനിന്ന് ഡ്രെഡ്‌ജ്‌ ചെയ്‌തെടുക്കുന്ന മണ്ണിൽ ധാതുമണൽ വേർതിരിച്ച് ലഭിക്കുന്ന ബാക്കി കെഎംഎംഎല്ലിന്റെ യാർഡിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ മണ്ണ് ചെല്ലാനത്ത് ജിയോട്യൂബിൽ നിറച്ച്, കടൽഭിത്തി നിർമാണത്തിന്  ഉപയോഗിക്കാനായി നൽകും. 
ഭാവിയിൽ ജില്ലയിൽ ജിയോട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്ന ഘട്ടത്തിലും ഈ മണ്ണ് ഉപയോഗിക്കാം. മുറിച്ചുമാറ്റിയ കാറ്റാടിമരങ്ങളുടെ തടി നീക്കംചെയ്യാൻ സോഷ്യൽ ഫോറസ്ട്രി, ഐആർഇഎൽ, ഇറിഗേഷൻ വകുപ്പുകളെ ഏൽപ്പിച്ചു.
പ്രധാന വാർത്തകൾ
 Top