09 July Thursday
ഗർഡർ സ്ഥാപിക്കൽ:

ബോൾട്ട് ഘടിപ്പിക്കാൻ തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

ബൈപാസ് നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി ജി സുധാകരൻ കുതിരപ്പന്തിയിലെത്തിയപ്പോൾ

ആലപ്പുഴ 
ആലപ്പുഴ ബൈപാസിലെ കുതിരപ്പന്തി റെയിൽവേ ഓവർബ്രിഡ്‌ജിൽ ഗർഡറുകൾ സ്ഥാപിക്കാൻ‌ ബോൾട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. കോഴിക്കോട്നിന്നുള്ള വിദഗ്ധരായ ഫിറ്റർമാരാണ്‌ ജോലി ചെയ്യുന്നത്‌. മന്ത്രി ജി സുധാകരൻ സ്ഥലം സന്ദർശിച്ച്‌ ഒരുക്കങ്ങൾ വിലയിരുത്തി. 
കഴിഞ്ഞദിവസം ഗർ​ഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകിയിരുന്നു. ഗർഡറുകൾ എടുത്തുവയ്‌ക്കുന്ന തീയതി ഉടൻ തീരുമാനിക്കും. മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കോൺക്രീറ്റ് ചെയ്യാനും ശേഷം ടാറിങ്‌ നടത്താനും‌ തീരുമാനിച്ചിട്ടുണ്ടെന്ന്‌‌ മന്ത്രി 
പറഞ്ഞു. 
അപ്രോച്ച് റോഡുകളുടെയും കളർകോട്-– കൊമ്മാടി ജങ്‌ഷനുകളുടെ നവീകരണവും ഇതിനുമുമ്പ്‌ പൂർത്തിയാക്കും. കൊമ്മാടി, കളർകോട് ജങ്ഷനുകളുടെ വികസനം വേഗത്തിൽ നടക്കുകയാണ്. രൂക്ഷമായ വെള്ളപ്പൊക്കം ഇല്ലെങ്കിൽ സെപ്‌തംബറോടെ പ്രവൃത്തി പൂർത്തിയാക്കി ബൈപാസ് നാടിന് സമർപ്പിക്കാനാകുമെന്ന് മന്ത്രി 
പറഞ്ഞു.
പ്രധാന വാർത്തകൾ
 Top