14 July Tuesday

27 പ്രവാസികൾകൂടി നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
ആലപ്പുഴ
വിദേശത്തുനിന്നെത്തിയ 27 പേരെ ചെങ്ങന്നൂരിലെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അബുദാബി–- തിരുവനന്തപുരം വിമാനത്തിൽ നാലുപേരും ദുബായ്–തിരുവനന്തപുരം വിമാനത്തിൽ നാലുപേരും നൈജീരിയ–-കൊച്ചി വിമാനത്തിൽ ഏഴുപേരും ദുബായ്–-കൊച്ചി വിമാനത്തിൽ മൂന്നുപേരും റിയാദ്–-തിരുവനന്തപുരം വിമാനത്തിൽ ഒമ്പതുപേരുമാണ്‌ എത്തിയത്‌. 
ആശുപത്രിയിലുള്ള 47 പേരടക്കം ജില്ലയിൽ -4990 പേർ‌ നിരീക്ഷണത്തിലുണ്ട്‌‌. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 39 പേരും ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയിൽ ഏഴുപേരും കായംകുളം ആശുപത്രിയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്‌. 
പരിശോധനയ്‌ക്ക്‌ അയച്ച 3047 സാമ്പിളിൽ 2872 എണ്ണം നെഗറ്റീവാണ്‌. തിങ്കളാഴ്‌ച 129 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. 
ബിഹാറിൽനിന്ന്‌ 9 പേർ
ആലപ്പുഴ
ജില്ലയിൽനിന്നുള്ള ഒമ്പത്‌ പേർ ബിഹാറിലെ പൂർണിയയിൽനിന്ന്‌ തിങ്കളാഴ്‌ച പുലർച്ചെ  എറണാകുളം റെയിൽവേ സ്‌റ്റേഷനിലെത്തി. മൂന്നുപേരെ ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിലാക്കി. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
പ്രധാന വാർത്തകൾ
 Top