14 July Tuesday

ഒപി രാവിലെ 8 മുതൽ 11 വരെ മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

 

വണ്ടാനം
കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒപി സമയം രാവിലെ എട്ടുമുതൽ 11 വരെയാക്കി. ചെറിയ അസുഖങ്ങളുള്ളവർ ആശുപത്രിയിൽ എത്തരുത്‌. ചികിത്സയ്‌ക്കെത്തുന്നവർ ജീവനക്കാരുടെയും അധികാരികളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം.
അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ ഒഴിവാക്കണം. മരുന്നു വാങ്ങാൻ മാത്രമായി ആശുപത്രിയിൽ എത്തരുത്. ഡോക്‌ടറുമായി ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കണം. അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. എത്തുന്നവർ മൂക്കും വായും മൂടുംവിധം മാസ്‌ക്‌ ധരിക്കണം. അകത്തു കയറുന്നതിനുമുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സാമൂഹ അകലം പാലിക്കണം.
നിലവിൽ 34 കോവിഡ് രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. കൂടുതൽ രോഗികൾ എത്താനുള്ള സാധ്യത കണക്കിലെടുത്താണ്‌ നിയന്ത്രണങ്ങളെന്ന്‌ സൂപ്രണ്ട് ആർ വി രാംലാൽ അറിയിച്ചു.

 

പ്രധാന വാർത്തകൾ
 Top