02 July Thursday

റേഞ്ചില്ല, ഓൺലൈൻ പഠനം പരിധിക്ക്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
വെള്ളരിക്കുണ്ട്   
സ്കൂൾ പഠനം ഓൺലൈനായപ്പോൾ  അതിൽ പങ്കെടുക്കാനാവാത്ത  പ്രയാസത്തിസാണ്  മലയോര ഗ്രാമങ്ങളിലെ വിദ്യാർഥികൾ.   ബളാൽ, ഈസ്റ്റ്‌ എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകൾ സംഗമിക്കുന്ന വാഴത്തട്ട് , മുട്ടോകടവ്, അതിയടുക്കം, അതിരുമാവ് പ്രദേശത്തുള്ളവർക്ക്‌  മൊബൈൽ ഫോണിൽ  റെയ്ഞ്ച് ഇല്ല.  മാലോത്ത് കസബ ഗവ.ഹയർസെക്കൻഡറി, തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി ,  എളേരിത്തട്ട് ഗവ. കോളേജ് എന്നിവിടങ്ങളിലായി പഠിക്കുന്ന നിരവധി വിദ്യാർഥികൾ ഇവിടെയുണ്ട്‌. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരുമുണ്ട്‌.    500 ഓളം വീടുകളിലുള്ളവർക്ക്‌ മൊബൈൽ ഫോൺ വഴി ആരോടെങ്കിലും ബന്ധപ്പെടണമെങ്കിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കണം.  ഇവരുടെ ദുരവസ്ഥ ദേശാഭിമാനി വാർത്തയാക്കിയതിനെ തുടർന്ന്  മൊബൈൽ കമ്പനി ടവർ നിർമ്മാണം തുടങ്ങിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന്  അതും നിലച്ചു.   ടവർ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി   സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top