27 May Wednesday

നട്ട്‌ നനയ്‌ക്കാം, സമ്മാനം നേടാം

സ്വന്തം ലേഖകൻUpdated: Thursday Apr 2, 2020
പെരിന്തൽമണ്ണ
ലോക്ക്‌ഡൗൺ കാലം വീട്ടുമുറ്റത്ത്‌ പച്ചക്കറി കൃഷിചെയ്യാം, സമ്മാനവും നേടാം. നഗരസഭയുടെ എഡാപ്‌റ്റ്‌ (അഗ്രികൾച്ചർ ആൻഡ്‌ ഡിഫൻസ്‌ എഗെയ്‌ൻസ്‌റ്റ്‌ പെസ്‌റ്റിലൻസ്‌ ത്രസ്‌റ്റ്‌)  പദ്ധതിയിലാണിത്‌. 
ആദ്യഘട്ടം നഗരസഭയിലെ 13,800 വീടുകളിലേക്ക്‌ പച്ചക്കറിവിത്തും തൈകളും നൽകും.  വെണ്ട, ചീര, പയർ, കുമ്പളം, വെള്ളരി, മത്തൻ എന്നിവയടങ്ങുന്ന  വിത്ത് പാക്കറ്റും വഴുതന, മുളക്, തക്കാളി തൈകളും കുടുംബശ്രീ പ്രവർത്തകർ  എത്തിക്കും. വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിചെയ്യുന്നതിന്റെ മികച്ച മൂന്ന്‌ ഫോട്ടോകൾക്കാണ്‌ സമ്മാനം.  സൗത്ത്, ചീരട്ടമണ്ണ, കക്കൂത്ത് എന്നീ മൂന്ന്‌ ക്ലസ്റ്ററിലെ 19 വാർഡുകളിൽ  രണ്ട്, മൂന്ന് തീയതികളിലാണ്‌ വിതരണം മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിൽ ഇവർ  കൃഷിചെയ്തതിന്റെ ഫോട്ടോ  അയൽക്കൂട്ട വാട്‌സാപ്പ്‌ ഗ്രൂപ്പിലിടണം. 
പാതാക്കര, എരവിമംഗലം, കുന്നപ്പള്ളി ക്ലസ്റ്ററിലെ 15 വാർഡിൽ മൂന്ന്, നാല് തീയതികളിലാണ്‌ വിതരണം. നാല്, അ‍ഞ്ച്,ആറ് തീയതികളിൽ കൃഷിയിറക്കി ഫോട്ടോ നൽകണം.  260 അയൽക്കൂട്ടത്തിലും 50 വീടുകൾ ഉൾക്കൊള്ളുന്ന ‘അതിജീവനം’ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. അതിലിടുന്ന ഫോട്ടോയിൽ മികച്ച മൂന്നെണ്ണം തെരഞ്ഞെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കാണ്‌ സമ്മാനം. വാർഡ്‌, മുനിസിപ്പൽതലത്തിലും സമ്മാനമുണ്ട്‌. വിളവെടുപ്പ്‌ ഘട്ടത്തിലും മികച്ച വീട്ടുമുറ്റ കർഷകനെ കണ്ടെത്തി സമ്മാനംനൽകും. വിത്തും തൈകളും ബുധനാഴ്ചമുതൽ വിതരണംചെയ്യാൻ നഗരസഭാ ചെയർമാൻ എം മുഹമ്മദ്സലിം സിഡിഎസ് പ്രസിഡന്റ്‌ എം പ്രേമലതക്ക് കൈമാറി.
പ്രധാന വാർത്തകൾ
 Top