28 May Thursday

നിലയ്‌ക്കില്ല ഈ കാരുണ്യം

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020

ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം സൗജന്യ ഭക്ഷണ പദ്ധതിയുടെ രണ്ടാം വാർഷിക ദിനത്തിൽ ഫുട്‌ബോൾ താരം സി കെ വിനീത്‌ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു. ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ്‌ മനുതോമസ്‌ എന്നിവർ സമീപം.

 കണ്ണൂർ

ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്‌ഐ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി മൂന്നാംവർഷത്തിലേക്കു കടന്നു. ‘ഹൃദയപൂർവം’ എന്ന പേരിലുള്ള പൊതിച്ചോർ വിതരണം 2018 ഏപ്രിൽ ഒന്നിനാണ്‌ ആരംഭിച്ചത്‌. യുവജനപ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനത്തിന്‌ ആശംസയുമായി പ്രശസ്‌ത ഫുട്‌ബോൾ താരം സി കെ വിനീതും  രണ്ടാംവാർഷികത്തിൽ ആശുപത്രിയിലെത്തി.   കോവിഡ്‌ രോഗവ്യാപനവും സമ്പൂർണ ലോക്ക്‌ഡൗണും സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഒരു ദിവസംപോലും മുടക്കമില്ലാതെയാണ്‌ ഭക്ഷണ വിതരണം. കഴിഞ്ഞ രണ്ടു  പ്രളയകാലങ്ങളിലും  മുടങ്ങിയില്ല. 
ജില്ലാ ആശുപത്രിക്കുപുറമെ , പേരാവൂർ താലൂക്ക് ആശുപത്രിയിലും തലശേരി ജനറൽ ആശുപത്രിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 
   ജില്ലയിലെ 267 മേഖലാ കമ്മറ്റികളിലെ പ്രവർത്തകരാണ്‌ നിശ്ചിത ദിവസം ഒരു ദൗത്യംപോലെ ഈ പ്രവർത്തനം ഏറ്റെടുത്ത്‌ പദ്ധതി വിജയിപ്പിക്കുന്നത്‌. രണ്ടു വർഷത്തിനകം ജില്ലാ ആശുപത്രിയിൽ മാത്രം അഞ്ചു ലക്ഷം പൊതിച്ചോർ വിതരണം ചെയ്തു.  ബുധനാഴ്‌ച ഡിഎൈഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മനു തോമസ്, സെക്രട്ടറി എം ഷാജർ, എം വിജിൻ, സരിൻ ശശി എന്നിവർ ഭക്ഷണവിതരണത്തിന്‌ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top