09 February Thursday

വിഴിഞ്ഞം സമരസമിതി തലവനെതിരെ
എൽഡിഎഫ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

താനൂരിൽ നടന്ന പ്രതിഷേധ പൊതുയോഗം ഇ ജയൻ ഉദ്ഘാടനംചെയ്യുന്നു

താനൂർ 
മന്ത്രി വി അബ്ദുറഹ്‌മാനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച വിഴിഞ്ഞം സമരസമിതി തലവൻ തിയോഡോഷ്യസ് ഡിക്രൂസിന്റെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. 
   താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത്‌ തുടങ്ങിയ പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജയൻ ഉദ്ഘാടനംചെയ്തു. ഹംസു മേപ്പുറത്ത് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി സമദ് താനാളൂർ, എ കെ സിറാജ്, എ പി സിദ്ദീഖ്, സി കെ ഇബ്രാഹിം, വേലായുധൻ, സി പി അശോകൻ, ഗിരീഷ്, സിദ്ദീഖ് കാരാട്, കെ ടി ശശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top