28 January Friday

റെയിൽവേ ഗേറ്റ് പൊട്ടിവീണു; 
ദേശീയപാത 5 മണിക്കൂർ വഴി മാറി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

 നീലേശ്വരം

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് പൊട്ടി വീണു; ദേശീയപാതയിൽ അഞ്ചുമണിക്കൂറോളം  ഗതാഗതം തടസപ്പെട്ടു. ചൊവ്വ പുലർച്ചെ റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റാണ് പൊട്ടിവീണത്. റെയിൽ മെക്കാനിക്കൽ വിഭാഗം എത്തി രാവിലെ 9.30 ഓടെ പൂർവസ്ഥിതിയിലാക്കി  തുറന്ന്  കൊടുത്തു.
വാഹനങ്ങൾ നീലേശ്വരം മാർക്കറ്റ് - തൈക്കടപ്പുറം റോഡ് , ചെറുവത്തൂർ വഴിയാണ്‌ തിരിച്ചുവിട്ടത്‌. രാവിലെ കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ ജോലിക്കു പോകുന്ന സർക്കാർജീവനക്കാർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നിവർ രാവിലെ മുതൽ റെയിവെ ഗേറ്റിൽ കുരുങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top