17 January Sunday

‘വോട്ട്‌ നിങ്ങൾക്ക്‌ തന്നെ’

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

പൊന്ന്യം സ്രാമ്പിക്കടുത്ത ഫിറോസ്‌ മൻസിലിൽ സി എച്ച്‌ സുബൈദയോട്‌ വോട്ടഭ്യർഥിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥി ഭാസ്‌കരൻ കൂരാറത്ത്‌

 തലശേരി

 ‘മോനേ, നിങ്ങൾക്കല്ലാതെ മറ്റാർക്കാ വോട്ട്‌ ചെയ്യുക’. കതിരൂർ പഞ്ചായത്ത്‌ പൊന്ന്യം സ്രാമ്പി  വാർഡ്‌ ഫിറോസ്‌ മൻസിലിൽ സി എച്ച്‌ സുബൈദയുടെ വാക്കുകളിൽ എൽഡിഎഫിനോടുള്ള അചഞ്ചലമായ കൂറും വിശ്വാസവുമായിരുന്നു. ബ്ലോക്ക്‌–-ഗ്രാമപഞ്ചായത്ത്‌ സ്ഥാനാർഥികളുടെ ഗൃഹസന്ദർശനത്തിനിടെയായിരുന്നു വീട്ടുകാരിയുടെ  പ്രതികരണം. ഇതൊരു ഒറ്റപ്പെട്ട ശബ്ദമല്ല. സമാനമായ അനുഭവമാണ്‌ ജില്ലയിലെ ഓരോ വാർഡിലും. എൽഡിഎഫ്‌ വീണ്ടും വരണമെന്ന്‌ ജനങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുകയാണ്‌. 
സ്ഥാനാർഥികളുടെ ഗൃഹസന്ദർശനം കുടുംബയോഗമാക്കിമാറ്റുകയാണ്‌ എൽഡിഎഫ്‌. വെറുതെ വോട്ടഭ്യർഥിച്ച്‌ കടന്നുപോവുകയല്ല. ഓരോ വീട്ടുകാരുടേയും പ്രശ്‌നങ്ങൾ കേൾക്കുന്നു.  നാട്ടിൽ വന്ന മാറ്റം മുതൽ വികസനംവരെ സ്‌പർശിക്കുന്ന സംസാരം. 
കൃത്യമായി പെൻഷൻ കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്‌ നിറഞ്ഞ ചിരിയോടെ മറുപടി പറയുന്ന അമ്മമാരുടെ വാക്കുകളിൽ ആഹ്ലാദത്തിന്റെ പൂത്തിരികത്തുന്നു.
ജനജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ഓരോ വീട്ടിലും അവതരിപ്പിക്കുന്നത്‌. കോൺഗ്രസും ബിജെപിയും ഒന്നിച്ച്‌ എൽഡിഎഫിനെ എതിർക്കുന്ന  അവിശുദ്ധബന്ധത്തിന്റെ രാഷ്‌ട്രീയവും തുറന്നുകാട്ടുന്നു.  സ്‌ത്രീകളുടെ പ്രത്യേക സ്‌ക്വാഡുകളുമുണ്ട്‌. സ്ഥാനാർഥികൾക്കൊപ്പം മൂന്നും നാലും പേരടങ്ങുന്ന ചെറുസംഘങ്ങളായുള്ള ഗൃഹസന്ദർശനം ഇടതുമുന്നേറ്റത്തിന്റെ ഓളം തീർത്താണ്‌ പുരോഗമിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top