25 January Saturday

കെ കെ പുറത്തും പൊവ്വൽ സ്‌റ്റോറിലും അപകടം പതിവായി

സ്വന്തം ലേഖകൻUpdated: Sunday Dec 1, 2019
ബോവിക്കാനം 
ചെർക്കള–- ജാൽസൂർ സംസ്ഥാന പാതയിലെ ചെർക്കള ടൗണിനടുത്തുള്ള കെ കെ പുറം വളവിലും പൊവ്വൽ സ്റ്റോറിലും അപകടം പതിവാകുന്നു. 
പൊവ്വൽ സ്റ്റോറിൽ രണ്ടാഴ്‌ചക്കുള്ളിൽ രണ്ട് അപകടമുണ്ടായി. 18ന് പകൽ മൂന്നിന്‌ ചെർക്കള ഭാഗത്തുനിന്നെത്തിയ കാറും ബോവിക്കാനത്ത് നിന്നെത്തിയ ബൈക്കും കൂട്ടിയിടിച്ചു. ഗുരുതര പരിക്കുകളുമായി യുവാവ്‌ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബസിനെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം. 
27ന്‌ ഇതേ സ്ഥലത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായ യുവാവ് പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
കെ കെ പുറത്തെ വളവിലും അപകടം പതിവാണ്. അപായ സൂചനകളോ ഡിവൈഡറോ ഇല്ലാത്ത വളവാണിത്. കൂടുതലായും കർണാടകയിൽനിന്ന് വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. റോഡ് വികസിപ്പിക്കാൻ ഇരുവശങ്ങളിലായി സ്ഥലവും ലഭ്യമാണ്.  നിരവധി അപകടമുണ്ടായിട്ടും അധികൃതർ മൗനത്തിലാണ്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ചെങ്കള മേഖലാകമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‌ നിവേദനം നൽകി.
പ്രധാന വാർത്തകൾ
 Top