30 November Wednesday

കേരള സർവകലാശാലാ യൂണിയൻ 
സാഹിത്യക്യാമ്പിനു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കേരള സർവകലാശാലാ യൂണിയൻ സാഹിത്യക്യാമ്പ് മൺറോതുരുത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
കേരള സർവകലാശാലാ യൂണിയൻ 2021–- 22 വർഷത്തെ സാഹിത്യക്യാമ്പിന് മൺറോതുരുത്തിൽ തുടക്കമായി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർമാൻ എ വിഷ്ണു അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ നസീം സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ചിന്നു, എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഡോ. എം എ സിദ്ദിഖ്, കെ ബി മുരളീകൃഷ്ണൻ, ചിന്താ ജെറോം, എൻ നൗഫൽ, സുമേഷ് കൃഷ്ണൻ, അഗതാ കുര്യൻ എന്നിവർ ക്ലാസെടുത്തു. ‘ഒഴുകിയൊഴുകി വിടരുമീ’ പ്രകൃതിയോടൊപ്പം ഒരു ബോട്ടുയാത്രയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കുന്ന മികച്ച കവിത, കഥയ്‌ക്ക് ഒ എൻ വി കുറുപ്പ്, തകഴി എന്നിവരുടെ പേരിൽ പുരസ്കാരം നൽകും. രണ്ടു ദിവസത്തെ ക്യാമ്പിന്റെ  ഡയറക്ടർ യുവകവി എസ് രാഹുൽ ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top