25 October Sunday

കുനിയിൽ മുഖംമൂടി ആക്രമണം: 2 പേർകൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020

പി പി റിയാസ്, പി വി ഷമീർ

അരീക്കോട് 
 കുനിയിൽ കോളക്കാടൻ ബഷീറിനെ മുഖംമൂടിയണിഞ്ഞെത്തി വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട്‌ കീഴുപറമ്പ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മോൻ കുന്നത്ത് പി പി റിയാസ് (31), വെളുത്തേടത്ത് വീട്ടിൽ പി വി ഷമീർ (24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്‌ത്‌ നാലിന് പുലർച്ചെയാണ്‌  ബഷീറിനെ വീട്ടിൽവച്ച് വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്. 
കുന്ദമംഗലം പെരിങ്ങളം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽപെട്ട ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക്‌ സഹായംചെയ്തുകൊടുത്തതിലും പണം എത്തിച്ചുനൽകിയതിലും ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും  കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ എൻ വി ദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിലെ ഗൂഢാലോചനയെ സംബന്ധിച്ച്  അന്വേക്ഷണം നടക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top