മധൂർ
ബിജെപി ഭരണത്തിലുള്ള മധൂർ പഞ്ചായത്തിൽ ഭരണസമിതിയംഗങ്ങൾ എത്താത്തതിനാൽ ക്വാറം തികയാതെ യോഗം പിരിച്ചുവിട്ടു. അഴിമതി ആരോപണവും ഗ്രൂപ്പ് വഴക്കും കാരണം ഭരണകക്ഷിയിലെ 13 അംഗങ്ങളിൽ 10 പേരും യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇവിടെ ഒരു മാസമായി ഭരണസമിതി യോഗം നടന്നിട്ടില്ല. ഇതോടെ 2024–-25 വർഷത്തെ വികസന പദ്ധതികൾ അവതാളത്തിലാണ്.
രണ്ട് തവണ ഗ്രാമസഭകൾ ചേരാൻ തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. ലൈഫ് പദ്ധതിയിൽ വീടിന് അർഹരായിട്ടുപോലും പഞ്ചായത്തിന്റെ തീരുമാനം ഇല്ലാത്തതിനാൽ തുക ലഭിക്കാതെ ആളുകൾ ദുരിതത്തിലാണ്. കഴിഞ്ഞ വർഷവും സമാനമായ അലംഭാവം ഉണ്ടായി.
തീരുമാനമെടുക്കാത്തതിനാൽ ഏകദേശം ഒരു കോടി രൂപയോളം ഫണ്ട് ലാപ്‌സായി. ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണമാണ് നിലനിൽക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ ചെയർപേഴ്‌സൺമാർ എന്നിവരുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം ഉൾപ്പെടെയുള്ള പാർടികൾ സമരത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..