22 October Tuesday

പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട്‌ പ്രതികൾ ഇൻവിജിലേറ്റർമാരെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2019
തിരുവനന്തപുരം
പിഎസ്‌സി സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയിൽ ക്രമക്കേട്‌ നടത്തിയ പ്രതികൾ ഇൻവിജിലേറ്റർമാരെയും കൂടെ പരീക്ഷ എഴുതിയ ഉദ്യോഗസ്ഥരെയും  തിരിച്ചറിഞ്ഞു.
പരീക്ഷാ ഹാളും ഇരുന്ന ബെഞ്ചും  തെളിവെടുപ്പിനിടെ പ്രതികളായ ആർ ശിവരഞ്ജിത്തും നസീമും അന്വേഷണസംഘത്തിന്‌ കാട്ടിക്കൊടുത്തു. തുടർന്ന്‌ ഇരുവരെയും ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും മൂന്നുദിവസത്തേക്കാണ്‌ തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ക്രൈംബ്രാഞ്ച്‌ കസ്റ്റഡിയിൽ വിട്ടത്‌. 
 
 ആർ ശിവരഞ്ജിത്തിനെ പരീക്ഷ എഴുതിയ ആറ്റിങ്ങൽ വഞ്ചിയൂർ യുപി സ്‌കൂളിലും നസീമിനെ തൈക്കാട്‌ ട്രെയ്‌നിങ്‌ കോളേജിലുമാണ്‌ എത്തിച്ചത്‌. ഇൻവിജിലേറ്റർമാരെയും കൂടെ പരീക്ഷ എഴുതിയവരെയും അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. വെള്ളിയാഴ്‌ച ശിവരഞ്ജിത്തിനെ മൂന്നാറിൽ എത്തിച്ചും തെളിവെടുത്തിരുന്നു. 
ഒളിവിൽപോയ മറ്റു പ്രതികൾ പ്രണവ്‌, ഗോകുൽ, സഫീർ എന്നിവർക്കായി അന്വേഷണസംഘം തെരച്ചിൽ ഊർജിതമാക്കി. ഗോകുലും സഫീറും നൽകിയ മുൻകൂർ ജാമ്യഹർജി വെള്ളിയാഴ്‌ച ഹൈക്കോടതി തള്ളിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top