26 April Friday

നാട് കൈകോർത്ത് അവലോകന യോഗം

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018
വടകര
പ്രളയക്കെടുതിയെ നാടൊന്നിച്ച് പ്രതിരോധിച്ചതിന്റെ  അനുഭവ പാഠങ്ങൾ പങ്കിട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തു ചേർന്നു. വടകര നിയോജക മണ്ഡലത്തിൽ പ്രളയ ദുരിതത്തിന്റെ പാശ്ചാത്തിൽ എംഎൽഎ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ സർക്കാറിന്റെ പ്രവർത്തനങ്ങളേയും ഏകോപനങ്ങളേയും രാഷ്ട്രീയ ഭേദം മറന്ന് കലവറയില്ലാതെ പ്രശംസിച്ചത് ശ്രദ്ധേയമായി. മണ്ഡലത്തിലെ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരു എല്ലാം ഒത്തുചേർന്നു നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സി കെ നാണു എംഎൽഎ നന്ദി അറിയിച്ചു. വരും ദിവസങ്ങിലും മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിന് ഒത്തൊരുമയോടെ രംഗത്തുണ്ടാവണമെന്നും എംഎൽഎ അഭ്യർഥിച്ചു. 239 വീടുകൾ ഭാഗികമായും 176 വീടുകൾ പൂർണ്ണമായും തകർന്നതായി ആർഡിഒ അബ്ദുറഹിമാൻ പറഞ്ഞു. 38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപത് ലക്ഷത്തോളം രൂപ ലഭിച്ചു. താലൂക്ക് ഓഫീസിൽ ദുരിതാശ്വാസത്തിന്റെ ഭാഗമായി എത്തി മിച്ചംവന്ന ഭക്ഷ്യധാന്യം ഉൾപ്പെടെയുള്ള ഏഴ് ലോഡ് സാധനങ്ങൾ ജില്ലാ കലക്ടറെ ഏൽപിച്ചു.  പ്രളയത്തിൽ നശിച്ച ആധാരം ഉൾപ്പെടെയുള്ള രേഖകളും വീണ്ടെടുത്തു നൽകാനും റവന്യൂ വകുപ്പിന് കഴിഞ്ഞു.
വടകര നഗരസഭ, ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് പഞ്ചായത്തിൽ ഉൾപ്പെട്ട വടകര നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ആർഡിഒ, തഹസിൽദാർ, ജില്ലാ ആശുപത്രി സുപ്രണ്ട്, പൊലീസ് മേധാവികൾ, കെഎസ്ഇബി, കൃഷി വകുപ്പ്, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, എൻഎച്ച് അധികൃതർ തുടങ്ങി നിരവധി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വടകര മണ്ഡലത്തിൽ താരതമ്യേന പ്രളയകെടുതിയിൽ നഷ്ടം കുറഞ്ഞ മണ്ഡലമാണെന്നാണ് വിലയിരുത്തൽ. അഴിയൂർ പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് യോഗത്തിൽ വിശദീകരിച്ചു. അഴിയൂരിലെ പുഴയോരങ്ങൾ ഇടിയുന്നതും കടൽ ഭിത്തി തകരുന്നതും ശ്രദ്ധയിൽപെടുത്തി. അഴിയൂരിലെ ഷംസുദ്ദീന്റെ 34.5 ലക്ഷത്തിന്റെ മത്സ്യകൃഷി  ക്രമാതീതമായി വെള്ളം കയറി നശിച്ചു. ഗ്രാമീണ റോഡുകൾ ഭൂരിപക്ഷവും തകർന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 51 റോഡുകൾ തകർന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു. 
ഇതിെൻറ അറ്റകുറ്റ പണികൾക്കായി 2 കോടി ഒരു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. അഴിയൂർ മുതൽ മൂരാട് വരെ ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നടപടി സ്വീകരിച്ചതായും പറഞ്ഞു. ആരോഗ്യ മേഖലയിലെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ ജനപ്രതിനിധികൾ സംതൃപ്തി പ്രകടിപ്പു. അലോപ്പതി, ഹോമിയോ, ആയുർവേദ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ഒഞ്ചിയം,ചോറോട്, ഏറാമല പഞ്ചായത്തുകളിലും റോഡുകൾ തകർന്നിട്ടുണ്ട്. തകർന്ന റോഡുകളുടെ വിവരം അധികൃതർക്ക്  കൈമാറിയതായി പ്രസിഡന്റുമാർ പറഞ്ഞു. മണ്ഡലത്തിൽ വാഴകൃഷി, തെങ്ങുകൃഷി എന്നിവ നശിച്ചതായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു. ദുരിതാശ്വാസ കേമ്പുകളിൽ നിന്നും മടങ്ങി വീടുകളിൽ എത്തുന്നവർക്ക് കെഎസ്ഇബി ഉദ്യോഗസ്ഥർ മാർഗ നിർദ്ദേശം നൽകിയതായി എഞ്ചിനീയർ പറഞ്ഞു.
 തിരുവള്ളൂർ, ആയഞ്ചേരി, കോട്ടത്തിരുത്തി ഭാഗങ്ങളിലാണ് പ്രധാനമായും കെഎസ്ഇബിക്ക് നഷ്ടങ്ങൾ ഉണ്ടായത്. കേമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്ക് നടത്തിയ ബോധവൽകരണം കൊണ്ട് വൈദ്യുതി അപായങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുനിസിപ്പൽ  വൈസ് ചെയർപേഴ്സൺ പി ഗീത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പഞ്ചായത്തു പ്രസിഡന്റുമാരായ പിവി കവിത, എം കെ ഭാസ്കരൻ, കെ കെ നളിനി, സി ഭാസ്കരൻ, പുറന്തോടത്ത് സുകുമാരൻ, കെ വി ഖാലിദ്, ആർ സത്യൻ, ഐഎംഎ സെക്രട്ടറി ഡോ. സാവിത്രി, ഡോ. ഹരിപ്രസാദ്, ലാന്റ് റവന്യൂ തഹസിൽദാർ കെ കെ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ പി കെ ഉസ്മാൻ, പുഷ്പാർപ്പിതം ശ്യാമള, കടത്തനാട് ബാലകൃഷ്ണൻ, കെ കുഞ്ഞികുഷ്ണൻ, ടി വി ബാലകൃഷ്ണൻ, വി േോപാലൻ, പ്രദീപ് ചോമ്പാല, കെ കെ കൃഷ്ണൻ, എൻ പി ഭാസ്കരൻ, പി അബ്ദുൾ സലാം, ഡി എം ശശിന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top