10 September Tuesday

കാർട്ടൂണിസ്‌റ്റ്‌ ശങ്കറിന്റെ 
ജന്മദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കാർട്ടൂണിസ്‌റ്റ്‌ ശങ്കറിന്റെ ജന്മദിനാഘോഷ പരിപാടിയിൽ 
കാർട്ടൂണിസ്‌റ്റ്‌ അജോയ്കുമാർ ശങ്കറിന്റെ ചിത്രം വരയ്‌ക്കുന്നു

 കായംകുളം

കാർട്ടൂണിസ്‌റ്റ്‌ ശങ്കറിന്റെ ജന്മദിനം കൃഷ്‌ണപുരത്തുള്ള ശങ്കർ കാർട്ടൂൺ മ്യൂസിയത്തിൽ ആഘോഷിച്ചു. കേരള ലളിതകലാ അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയും സഹകരിച്ചാണ് ചടങ്ങ് നടത്തിയത്. ശങ്കറിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. വയനാട്ടിലെ പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക്‌ യോഗം അനുശോചനം അർപ്പിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്‌ണൻ അധ്യക്ഷനായി. ചടങ്ങിൽ കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, പ്രൊഫ. ചേരാവള്ളി ശശി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാർട്ടൂൺ അക്കാദമി സെക്രട്ടറി എ സതീഷ്, സജീവ് ശൂരനാട്, കാർത്തിക കറ്റാനം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top