03 August Monday

14 പേര്‍ക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
കണ്ണൂർ
ജില്ലയിൽ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ അഞ്ച് പേർക്കും പരിയാരം ഗവ. മെഡിക്കൽ കോളേജിലെ അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ നാല് പേർക്കാണ്‌ രോഗബാധ. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1381 ആയി. 41 പേർ വെള്ളിയാഴ്‌ച രോഗമുക്തരായി. 
ഇതര സംസ്ഥാനം
ജൂലൈ 11 ന് മുംബൈയിൽനിന്ന് മംഗള എക്സ്പ്രസിലെത്തിയ മയ്യിലെ ഇരുപത്തിമൂന്നുകാരൻ, ബംഗളൂരുവിൽനിന്ന് ജൂലൈ 14ന് എത്തിയ പട്ടുവത്തെ ഇരുപത്തഞ്ചുകാരൻ, ജൂലൈ 24ന് എത്തിയ കുന്നോത്ത്പറമ്പിലെ നാൽപത്തിരണ്ടുകാരൻ, ജൂലൈ 26ന് എത്തിയ മുണ്ടേരിയിലെ ഇരുപത്തെട്ടുകാരൻ, ജൂലൈ 25ന് പുണെയിൽനിന്നെത്തിയ ചൊക്ലിയിലെ ഇരുപത്തഞ്ചുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യപ്രവർത്തകർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സുമാരായ കുഞ്ഞിമംഗലത്തെ മുപ്പത്തഞ്ചുകാരി, കൂടാളിയിലെ നാൽപത്തൊന്നുകാരി, ഡോക്ടറായ കോഴിക്കോട്ടെ ഇരുപത്തഞ്ചുകാരി, ബിഡിഎസ് വിദ്യാർഥി അഴീക്കോടെ ഇരുപത്തിമൂന്നുകാരി, നേഴ്സിങ്‌ അസിസ്റ്റന്റ് പാപ്പിനിശേരിയിലെ മുപ്പത്തേഴുകാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.
സമ്പർക്കം
കോളയാടെ അഞ്ച് വയസ്സുകാരൻ, കൂത്തുപറമ്പിലെ പതിനെട്ടുകാരൻ, കോട്ടയം മലബാറിലെ നാൽപത്തൊമ്പതുകാരൻ, ചപ്പാരപ്പടവിലെ ഇരുപത്താറുകാരൻ എന്നിവർക്കാണ് സമ്പർക്കംമൂലം രോഗബാധയുണ്ടായത്.
ചികിത്സയിൽ
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 109 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 145 പേരും തലശേരി ജനറൽ ആശുപത്രിയിൽ 12 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 24 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 18 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 16 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 128 പേരുമാണ്‌ ചികിത്സയിലുള്ളത്‌.  
 ജില്ലയിൽ  നിരീക്ഷണത്തിലുള്ളത് 9842 പേരാണ്‌. വീടുകളിൽ 9388 പേർ. 
ജില്ലയിൽനിന്ന് ഇതുവരെ 29913 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 28667 ഫലം വന്നു. 1246 ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top