03 August Monday

ഇന്ന് ലോക കൗമാര ദിനം ആശ്വാസം പകർന്ന്‌ കൗമാരക്കാര്‍ക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കാസർകോട്‌

കോവിഡ് നിയന്ത്രണങ്ങളിൽ വീടുകളിൽ കഴിയുന്ന ആഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വ്യത്യസ്ത പ്രവർത്തനങ്ങളുമായി  ഐസിഡിഎസിന്റെ കീഴിലുള്ള സ്‌കൂൾതല സെക്കോ സോഷ്യോ കൗൺസിലർമാർ. കുട്ടികളുടെ ക്രിയാത്മകത പ്രോത്സാഹിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയയുടെ സഹായത്തോടെ നടത്തുന്നത്. കുട്ടികളിൽ നിന്നും  ലോക് ഡൗൺ അനുഭവക്കുറിപ്പുകൾ, ചിത്രങ്ങൾ, ബോധവൽകരണ വീഡിയോകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ  കൗമാര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്‌.
ലോക് ഡൗൺ ദിനങ്ങളിൽ സ്‌കൂൾ തല കൗൺസിലർമാർ കുട്ടികളെ ഫോണിൽ ബന്ധപ്പെടുകയും  ഒറ്റപ്പെടലിന്റെ   പ്രശ്‌നങ്ങളും  ഓൺലൈൻ പഠനവും വിലയിരുത്തി. കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും സംസാരിക്കുന്നതിലൂടെ ഓരോ കുട്ടിയെയും  മനസിലാക്കാൻ കഴിഞ്ഞതായി ബളാൽ സ്‌കൂൾ സൈക്കോ സോഷ്യോ കൗൺസിലർ നിസി മാത്യൂ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top