25 September Friday

നീലേശ്വരം നഗരസഭ സമ്പൂർണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020
നീലേശ്വരം
നീലേശ്വരം നഗരസഭ അർഹരായ മുഴുവൻ ആളുകൾക്കും സാമൂഹ്യ സുരക്ഷ പെൻഷൻ ലഭ്യമാക്കി സമ്പൂർണ സാമൂഹ്യ സുരക്ഷ പെൻഷൻ പദവിയിലേക്ക് എത്തി. 2908 പേർക്ക് വാർധക്യകാല പെൻഷൻ, 1964 ആളുകൾക്ക് വിധവ പെൻഷൻ ,746 പേർക്ക്  കർഷക തൊഴിലാളി പെൻഷൻ,544 ആളുകൾക്ക്  ഭിന്നശേഷി പെൻഷൻ , 359  പേർക്ക്‌ കാർഷിക പെൻഷൻ, 147 പേർക്ക്‌ അവിവാഹിത പെൻഷൻ എന്നിങ്ങനെ    ആകെ 6668 പേരാണ്‌ പെൻഷൻ ഗുണഭോക്‌താക്കൾ.  പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം  നഗരസഭയിൽ  നിന്നും  6.3 കോടി രൂപയാണ് വിതരണം ചെയ്തത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top