09 August Tuesday

സഹപാഠിക്ക് കൈത്താങ്ങായി 
വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

സഹപാഠിയുടെ അച്ഛന്റെ ചികിത്സയ്‌ക്കായി മലയിൻകീഴ് വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് സമാഹരിച്ച തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ കുടുംബത്തിന് കെെമാറുന്നു

വിളപ്പിൽ 
സഹപാഠിയുടെ അച്ഛന്റെ ചികിത്സയ്‌ക്കായി ധനസഹായം നൽകി വിദ്യാർഥികൾ. മലയിൻകീഴ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസിന്റെ നേതൃത്വത്തിലുള്ള "സഹപാഠിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയിലാണ്‌ തുക സമാഹരിച്ചത്‌. രണ്ടാംവർഷ വിദ്യാർഥിനിയുടെ അച്ഛന്റെ വൃക്കരോഗ ചികിത്സയ്ക്കായി 1,16,560 രൂപ സമാഹരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ തുക കുടുംബത്തിന് കൈമാറി. 
എൻഎസ്എസ് വളന്റിയേഴ്സ്, മലയിൻകീഴിലെ ഓഫീസുകൾ, കച്ചവടക്കാർ, രക്ഷാകർത്താക്കൾ, അധ്യാപകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് തുക സമാഹരിച്ചത്. എം അനിൽകുമാർ അധ്യക്ഷനായി. ഷംസുദ്ദീൻ ലിയ, വാസുദേവൻനായർ, പ്രിൻസിപ്പൽ റെജികുമാർ, ഹെ ഡ്മിസ്ട്രസ് കുമാരി രമ, തുഷാരൻ തുടങ്ങിയവർ സംസാരിച്ചു. തുക സമാഹരണത്തിന്‌ നേതൃത്വം നൽകിയ കുട്ടികളെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top