08 August Saturday

മുഴങ്ങി... കർഷക സമരഭേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

റബർ ബോർഡ്‌ ആസ്ഥാനത്ത്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സമരഭേരി’ സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം
റബർ ഇറക്കുമതി അവസാനിപ്പിക്കുന്നതുൾപ്പെടെ റബർ കർഷകരെ സഹായിക്കാൻ ആവശ്യമായ നടപടി കേന്ദ്രസർക്കാർ അടിയന്തരമായി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമരഭേരി  സംഘടിപ്പിച്ചു.‌ 
റബർ ബോർഡിന്‌ മുന്നിൽ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോർജ്‌ മാത്യു, സംസ്ഥാന എക്‌സിക്യുട്ടീവംഗം പ്രൊഫ. എം ടി ജോസഫ്‌ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്‌ അയ്‌മനം ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ സ്വാഗതവും കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജൻ നന്ദിയും പറഞ്ഞു. ജില്ലയിൽ 1000 കേന്ദ്രങ്ങളിലും റബർ ബോർഡ് ആസ്ഥാനത്തുമാണ്‌ ‌സമരഭേരി നടത്തിയത്‌.  
അയർക്കുന്നം ഏരിയയിൽ 52 കേന്ദ്രങ്ങളിൽ സമരം നടത്തി. അയർക്കുന്നത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം പി എൻ ബിനു ഉദ്‌ഘാടനം ചെയ്‌തു. പൂഞ്ഞാർ ഏരിയയിൽ 54 കേന്ദ്രങ്ങളിൽ സമരം നടന്നു. ഈരാറ്റുപേട്ടയിൽ സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജോയി ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. 
 പാലായിൽ 73 കേന്ദ്രങ്ങളിൽ സമരം നടത്തി. പാലാ ടൗണിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം പി എൻ ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ടി മധുസൂദനൻ കൊഴുവനാലിലും ജില്ലാ എക്സിക്യൂട്ടീവംഗം അനിൽ മത്തായി പൈകയിലും സമരം ഉദ്‌ഘാടനം ചെയ്‌തു.
 ചങ്ങനാശേരിയിൽ 52 കേന്ദ്രങ്ങളിൽ സമരം നടന്നു. പെരുന്ന സ്റ്റാൻഡിൽ  സിപിഐ എം ഏരിയ സെക്രട്ടറി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഏരിയയിൽ 23 കേന്ദ്രങ്ങളിൽ സമരം നടന്നു.  
ഏറ്റുമാനൂർ ഏരിയയിൽ 70 കേന്ദ്രങ്ങളിൽ സമരം നടന്നു. ഏരിയതല സമരം സംസ്ഥാന കമ്മിറ്റിയംഗം ഗീത ഉണ്ണികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളി ഏരിയയിൽ 11 കേന്ദ്രങ്ങളിൽ സമരം നടന്നു. പാറത്തോട് സജിൻ വി വട്ടപ്പള്ളിയും കാഞ്ഞിരപ്പള്ളി നോർത്തിൽ എസ് ഷാജിയും എലിക്കുളത്ത് ലതാ എബ്രഹാമും ഉദ്‌ഘാടനം ചെയ്തു.
കടുത്തുരുത്തിയിൽ 71 കേന്ദ്രങ്ങളിൽ സമരം നടന്നു. എസ്‌ബിടിക്കു മുന്നിൽ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം കെ ജയകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.
പുതുപ്പള്ളി ഏരിയയിൽ 10 കേന്ദ്രങ്ങളിൽ സമരം നടന്നു.  വാഴൂർ ഏരിയയിൽ  70 കേന്ദ്രങ്ങളിൽ സമരഭേരി സംഘടിപ്പിച്ചു. തലയോലപ്പറമ്പിൽ 43 കേന്ദ്രങ്ങളിൽ സമരം നടന്നു. ബ്രഹ്മമംലത്ത്‌ ആർ സുഗതൻ ഉദ്‌ഘാടനം ചെയ്‌തു. വൈക്കം ഏരി-യ-യിലെ 27 കേന്ദ്രങ്ങ-ളിൽ  സമരം നട-ന്നു. വൈക്കം ടൗണിൽ ജില്ലാ വൈസ്- പ്രസി-ഡന്റ്- കെ കുഞ്ഞ-പ്പൻ ഉദ്-ഘാ-ടനം ചെയ്-തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top