07 August Friday

ബൈക്ക് മോഷണം; 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
വെഞ്ഞാറമൂട്
ബൈക്ക് മോഷണ കേസിൽ രണ്ട് പേർ പിടിയിൽ. കല്ലറ ഗോകുലം ജങ്‌ഷനിൽനിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് ചിതറ, വളവുപച്ച ഉണ്ണിമുക്ക് സ്വദേശി മുഹമ്മദ് ഷാൻ (18), നെടുമങ്ങാട് പത്താംകല്ല് സ്വദേശി, കഴക്കൂട്ടം പാലാട്ടുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അനന്തൻ (18) എന്നിവർ പാങ്ങോട് പൊലീസിന്റെ പിടിയിലായത്. പൂവാർ, ബാലരാമപുരം, വിഴിഞ്ഞം, കരമന എന്നീ സ്റ്റേഷനുകളിലെ  നിരവധി കേസുകളിലെ പ്രതികളാണിവർ. സ്ത്രീയുടെ മാല കവരൽ, ബൈക്ക് മോഷണം, ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം, ഓട്ടോറിക്ഷ മോഷണം, ബൈപാസിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്‌. മോഷ്ടിക്കുന്ന വാഹനം മറ്റ് മോഷണങ്ങൾക്കായി ഉപയോഗിക്കുകയും ഇന്ധനം തീരുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യും. മോഷണത്തിലൂടെ കിട്ടുന്ന പണം ലഹരിക്കും ആഢംബര ജീവിതത്തിനുമാണ് ഉപയോഗിച്ചിരുന്നത്. ജുവനൈൽ ജയിലിൽ ഒപ്പമുണ്ടായിരുന്നവരാണ്‌ ഇരുവരും. കല്ലറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top