03 August Monday

കേന്ദ്രത്തിനെതിരെ ബീഡിത്തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 കാസർകോട്‌ 

ബീഡി തൊഴിലാളികൾക്ക് മാസം 7500 രൂപ വീതം കേന്ദ്ര സർക്കാർ അനുവദിക്കുക, വെൽഫെയർ ഫണ്ട് ആനുകൂല്യം പുനഃസ്ഥാപിക്കുക, ദേശീയ മിനിമം കൂലി നടപ്പാക്കുക, 10 കിലോ വീതം ഭക്ഷ്യധാന്യം ആറ് മാസം വിതരണം ചെയ്യുക, ബീഡി -–-സിഗാർ നിയമം റദ്ദാക്കിയത്‌ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബീഡിത്തൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. നീലേശ്വരം ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ ബീഡിത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. 
കാസർകോട്‌ ഹെഡ് പോസ്റ്റാഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. 
ചെർക്കളയിൽ ബി കുഞ്ഞിക്കണ്ണൻ, ബോവിക്കാനത്ത് പി ബാലകൃഷ്‌ണൻ, കുറ്റിക്കോലിൽ എൻ ടി ലക്ഷ്മി, കുണ്ടംകുഴിയിൽ കെ മോഹനൻ, മേൽപറമ്പിൽ ബി വൈശാഖ്‌, കോളിയടുക്കത്ത് ഇ മനോജ് കുമാർ, കൊളത്തൂരിൽ പ്രശാന്ത് പയറ്റിയാൽ, ബദിയടുക്കയിൽ  എ നാരായണൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. പെർളയിൽ സിഐടിയു ജില്ലാ സെക്രട്ടറി ഡി സബ്ബണ്ണ ആൾവ, ബാഡൂരിൽ പി ഇബ്രാഹിം, കുമ്പളയിൽ ശോഭ നീർച്ചാൽ, ഹൊസങ്കടിയിൽ ബേബി ഷെട്ടി, വോർക്കാടിയിൽ ഡി ബൂബ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
അജാനൂരിൽ എം പൊക്ലൻ, രാവണീശ്വരത്ത്‌ കെചന്ദ്രനും മാണിക്കോത്ത് ടൗണിൽ കാറ്റാടി കുമാരൻ, കിഴക്കുംകരയിൽ എം ആർ ദിനേശൻ, കാഞ്ഞങ്ങാട്‌ ഡി വി അമ്പാടി, കോട്ടച്ചേരിയിൽ കെ വി രാഘവൻ, ആലയിയിൽ പി നാരായണൻ, പെരിയയിൽ പി കൃഷ‌്ണൻ, പുല്ലുരിൽ ടി വി കരിയൻ, ആലമിപ്പള്ളിയിൽ വി വി പ്രസന്നകുമാരി,  കൊവ്വൽപള്ളിയിൽ കെ വി ജയപാലൻ, പടന്നക്കാട‌് എൻ പ്രിയേഷ്‌, അരയിയിൽ കെ രാജൻ  എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
ചെറുവത്തൂരിൽ സിഐടിയു ജില്ല സെക്രട്ടറി പി കമലാക്ഷൻ, ക്ലായിക്കോട് കെ വി ഗംഗാധര വാര്യർ, മുഴക്കോത്ത് കെ കുഞ്ഞികൃഷ്ണൻ, മടക്കരയിൽ പി വി കൃഷ്ണൻ, ചെറുവത്തൂർ ലേബൽ യൂണിറ്റിൽ പി പത്മിനി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. തൃക്കരിപ്പൂരിൽ കെ വി ജനാർദനൻ  ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top