03 August Monday

ജീവനക്കാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർകോട് ബ്രാഞ്ചിന്റെ അനുമോദനം പി വി കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ലോക്ക് ഡൗൺ കാലത്തും തുടർന്നും തടസമില്ലാതെ ജലവിതരണം നടത്തിയ  ജീവനക്കാരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാസർകോട്‌, കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റികൾ ആദരിച്ചു. വിദ്യാനഗർ ഡിവിഷൻ പരിസരത്ത്  സിഐടിയു  കാസർകോട്‌ ഏരിയാ സെക്രട്ടറി പി വി കുഞ്ഞമ്പു  സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ ടി ജയരാജിന് ഫല വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.  എം ജയൻ അധ്യക്ഷനായി. എം ദാസൻ ദിനാചരണത്തിന്റെ ഭാഗമായി കെ വി ബാലകൃഷ്ണൻ പതാകയുയർത്തി.   ജില്ലാ പ്രസിഡന്റ്‌ കെ വിനോദ്  അനുസ്മരണം നടത്തി.  ബി വി  പ്രിയേഷ് സ്വാഗതം പറഞ്ഞു.  
കാഞ്ഞങ്ങാട് അസിസ്റ്റൻ്റ്റ് എക്സിക്യുട്ടീവ് എൻജിനീയർ ടി എ ഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.  വി വി പവിത്രമോഹനൻ പതാകയുയർത്തി. ജില്ലാ സെക്രട്ടറി എ സുധാകരൻ അനുസ്മരണം നടത്തി.  കെ രാഘവൻ സ്വാഗതം പറഞ്ഞു. എസ്‌ ഗോവിന്ദരാജ്, കെ ബിജു, പി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ അനിൽകുമാർ എൻ വി പതാകയുയർത്തി. കെ വിജയൻ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top