05 August Wednesday

എസ്എസ്എൽസി പരീക്ഷാഫലം മലയോരത്തും മിന്നുന്ന വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
വെള്ളരിക്കുണ്ട് 
എസ്എസ്എൽസി പരീക്ഷയിൽ മലയോരത്തെ സർക്കാർ സ്കൂളുകളിൽ മിന്നുന്ന വിജയം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി ഗവ.ഹൈസ്കൂൾ, കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, വെസ്റ്റ് എളേരിയിലെ പെരുമ്പട്ട ഗവ.ഹയർസെക്കൻഡറി , ബളാൽ പഞ്ചായത്തിലെ ബളാൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെല്ലാം 100 ശതമാനം വിജയമാണ്. മാലോത്ത് കസബ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മാത്രമാണ് വിജയശതമാനം 96 ശതമാനമായി കുറഞ്ഞത്. 
എയ്ഡഡ് സ്കൂളുകളിൽ വെസ്റ്റ് എളേരിയിലെ വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ, ഈസ്റ്റ് എളേരിയിലെ തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, കടൂമേനി സെന്റ് മേരീസ് ഹൈസ്കൂൾ, പാലാവയൽ സെന്റ് ജോൺസ് സ്കൂൾ, ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയും ഹൈസ്കൂൾ എന്നിവിടങ്ങളിലും നൂറ് ശതമാനമാണ് വിജയം. 
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഒരു കുട്ടി പരാജയപ്പെട്ടതിനാൽ നൂറ് ശതമാനം നഷ്ടമായി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top