05 October Saturday
സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമം

ബിജെപി പഞ്ചായത്തംഗത്തെ 
തെരഞ്ഞെടുപ്പ്‌ കമീഷൻ 
അയോഗ്യനാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
താനൂർ
സിപിഐ എം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബിജെപി പഞ്ചായത്ത്‌ അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അയോഗ്യനാക്കി.  ബിജെപി ജില്ലാ കമ്മിറ്റിയംഗവും ഒഴൂർ പഞ്ചായത്ത്‌ ഭരണസമിതി അംഗവുമായ പി പി ചന്ദ്രനെയാണ് അയോഗ്യനാക്കിയത്. സിപിഐ എം താനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു ചന്ദ്രൻ.  |
 
2012 ആഗസ്‌ത്‌ 12നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ നാലിന് ദേശാഭിമാനി പത്രവിതരണത്തിന് സൈക്കിളിൽ പോകുമ്പോൾ ഒഴൂർ ജങ്ഷന് സമീപം ഒഴൂർ വെള്ളച്ചാൽ റോഡിൽവച്ചാണ് ബാലകൃഷ്ണൻ ചുള്ളിയത്തിനെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
2022 ഡിസംബർ ഒന്നിന്‌ തിരൂർ അഡീ. സെഷൻസ് കോടതി ചന്ദ്രൻ, ബിജെപി പ്രവർത്തകൻ സോമസുന്ദരൻ, ആർഎസ്എസ് നേതാവ് ദിലീപ്, സജീവ് എന്നിവരെ കേസിൽ  ശിക്ഷിച്ചിരുന്നു.  
|
നാലുവർഷവും മൂന്നുമാസവും തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
എന്നാൽ, അംഗത്വത്തിൽനിന്ന്‌ ചന്ദ്രനെ അയോഗ്യനാക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. ഇതോടെ സിപിഐ എം ഒഴൂർ ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. കമീഷൻ ഉത്തരവ്‌  ചൊവ്വാഴ്‌ച പഞ്ചായത്ത്‌ അധികൃതർക്ക്‌ ലഭിച്ചു. ബുധനാഴ്‌ച ഭരണസമിതി യോഗം ചേർന്ന്‌ കമീഷൻ തീരുമാനം നടപ്പാക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top