ചിറയിൻകീഴ്
എല്ലാവിധ ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ക്ഷീര കർഷകർക്ക് മികച്ച നേട്ടം ഉറപ്പുവരുത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മിൽക്കോ ഡെയറിയുടെ അമ്പതാം വാർഷികവും സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ അണുബാധ ഇല്ലാത്ത, ഗുണനിലവാരം ഉള്ള ഏറ്റവും മികച്ച പാൽ ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിലാണ്.
ഉൽപ്പാദന ചെലവ് കുറച്ച് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പാൽ, മുട്ട, മാംസം എന്നിവയിൽ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി. സംഭരണ വിതരണ കേന്ദ്രം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പഞ്ചമം സുരേഷ്, ശ്രീകല, സിന്ധു, ഷീബ, പി ഉണ്ണികൃഷ്ണൻ, രാജേഷ്, ജയകൃഷ്ണൻ, സുസ്മിത, കമലാസനൻ എന്നിവർ സംസാരിച്ചു.
മികച്ച കർഷകരെയും മികച്ച ജീവനക്കാരെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..