04 July Saturday

നിരോധനാജ്ഞ അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
പാലക്കാട്‌
കോവിഡ്‌ വ്യാപന പശ്‌ചാത്തലത്തിൽ മെയ്‌ 25 മുതൽ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്‌ച അവസാനിച്ചു. 
ഏറ്റവും കൂടുതൽ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത മെയ്‌ 23 നാണ്‌ ജില്ലയിൽ 144 പ്രഖ്യാപിക്കാൻ കലക്ടർ തീരുമാനിച്ചത്‌. അന്ന്‌ 19 പേർക്കായിരുന്നു കോവിഡ്‌.‌ ചൊവ്വാഴ്‌ച 30 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 
തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം താരതമ്യേന കുറഞ്ഞു. നിരോധനാജ്ഞ ലംഘിക്കുന്ന പ്രവണതയൊന്നും എവിടെയും ഉണ്ടായില്ല. ജനജീവിതത്തിന്‌ തടസ്സവും നേരിട്ടില്ല.
8,359 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട് 
കോവിഡ്–-19 പശ്ചാത്തലത്തിൽ ജില്ലയിൽ 8,359 പേർ നിരീക്ഷണത്തിൽ. 8,199 പേർ വീടുകളിലും 94 പേർ ജില്ലാ ആശുപത്രിയിലും 49 പേർ മാങ്ങോട് കേരള മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എട്ടുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മൂന്നുപേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും ആറുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. 
ഇതുവരെ പരിശോധനയ്ക്ക്‌ അയച്ച 7,799 സാമ്പിളുകളിൽ ഫലം വന്ന 6,333 എണ്ണം നെഗറ്റീവും 142 എണ്ണം പോസിറ്റീവുമാണ്‌. 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 
ആകെ 47,757 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. 39,398 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. കോൾ സെന്റർ നമ്പർ: 0491 2505264, 2505189, 2505847.
ലോക്ക്‌ ഡൗൺ ലംഘനം; 
30 അറസ്‌റ്റ്‌
പാലക്കാട്‌
ലോക്ക് ഡൗൺ ലംഘിച്ചതിന്‌‌ ഞായറാഴ്‌ച ജില്ലയിൽ 30 പേരെ അറസ്റ്റ് ചെയ്തു. 24 കേസ്‌ രജിസ്റ്റർ ചെയ്തു. എട്ട്‌ വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 32 പേർക്കെതിരെ കേസെടുത്തു.
വാളയാർവഴി എത്തിയത് 
889‌ പേർ 
പാലക്കാട്‌
മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഞായറാഴ്‌ച വൈകിട്ട്‌ ആറുവരെ 889 പേർ അതിർത്തി കടന്നു. 
528 പുരുഷന്മാരും 252  സ്ത്രീകളും 109 കുട്ടികളുമാണ്‌ വന്നത്‌. 275 കാർ, 65 ഇരുചക്രവാഹനം, രണ്ട്‌ ട്രാവലർ, 19 മിനി ബസ്‌, ഒരു ലോറി എന്നിങ്ങനെ 362 വാഹനങ്ങളിലാണ് എത്തിയത്‌.
പ്രധാന വാർത്തകൾ
 Top