12 July Sunday

260 അതിഥിത്തൊഴിലാളികൾ മധ്യപ്രദേശിലേക്ക് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
പാലക്കാട് 
ജില്ലയിൽനിന്ന്‌ 260 അതിഥിത്തൊഴിലാളികൾ സ്വദേശമായ മധ്യപ്രദേശിലേക്ക് മടങ്ങി. മണ്ണാർക്കാട്, പാലക്കാട്, പട്ടാമ്പി താലൂക്കുകളിൽ നിന്നുള്ളവരാണ് മടങ്ങിയത്. ഞായറാഴ്ച പുലർച്ചെ 2.45നാണ്‌ പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പ്രത്യേക ട്രെയിനിൽ കയറിയത്‌. മലപ്പുറത്തുനിന്നുള്ള 437 തൊഴിലാളികളും ട്രെയിനിലുണ്ടായിരുന്നു. 
താലൂക്ക്‌ അടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളിൽ തെർമോസ്കാനർ ഉപയോഗിച്ച് ശരീരതാപനില പരിശോധിച്ചു. മറ്റ് അസുഖങ്ങൾ, രോഗലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കൽ സർട്ടിഫിക്കറ്റും നൽകിയാണ് തൊഴിലാളികളെ വിട്ടയച്ചത്. നാട്ടിൽ എത്തുന്നതുവരെ ആവശ്യമായ ഭക്ഷ്യകിറ്റും നൽകി. ഇതുവരെ ജില്ലയിൽനിന്ന് ട്രെയിൻ മാർഗം 7437 അതിഥിത്തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്.
പ്രധാന വാർത്തകൾ
 Top