27 June Thursday

കടലിൽ ചാടിയ വൃദ്ധയെ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019
ആലപ്പുഴ 
കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച വൃദ്ധയെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശിനിയായ എഴുപത്തിനാലുകാരിയാണ‌് ആലപ്പുഴ കടൽപ്പാലത്തിന് സമീപം കടലിൽ ചാടിയത്. വെള്ളിയാഴ‌്ച പകൽ പതിനൊന്നോടെയാണ‌് സംഭവം. 
കടൽ തീരത്ത് എത്തിയ വൃദ്ധ ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ട്  സംശയം തോന്നിയ ലൈഫ്ഗാഡുകൾ പിന്തുടർന്നു. കടൽപ്പാലത്തിന് തെക്ക് ഭാഗത്ത് എത്തിയപ്പോൾ ഇവർ കടലിലേക്ക് ചാടി. 
 തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയെങ്കിലും ലൈഫ്ഗാർഡുമാർ വൃദ്ധയെ കരയ‌്ക്കെത്തിച്ചു. തുടർന്ന‌് ഇവരെ വനിതാ സെല്ലിലെ പൊലീസിന് കൈമാറി. കുടുംബവഴക്കാണ‌് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 
വൈകിട്ടോടെ മക്കളും ബന്ധുക്കളും എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. 
ലൈഫ്ഗാർഡുമാരായ സന്തോഷ്, സാംസൺ, വനീഷ്, വിൻസന്റ്, ഡെന്നീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

പ്രധാന വാർത്തകൾ
 Top