25 May Monday

തിരുവല്ലം എയ്സ് കോളേജ് വിട്ടുനൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിനായി വിട്ടുകൊടുത്ത എയ്‌സ്‌ കോളേജിന്റെ താക്കോൽ തിരുവല്ലം വില്ലേജ് ഓഫീസർ മനോജിന് മാനേജർ ബി എസ് നൗഷാദ് കൈമാറുന്നു

തിരുവനന്തപുരം
കോവിഡ്–- -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരുവല്ലം എയ്സ് കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ മുഴുവൻ സൗകര്യവും വിട്ടുനൽകും. ക്ലാസ്, ഹോസ്റ്റൽ മുറികൾ ചേർത്ത് 200ൽ അധികം പേർക്ക് സൗകര്യമുള്ള കൊറോണ കെയർ സെന്ററാക്കാം. കോളേജ്  ക്യാന്റീൻ, രണ്ടു ഹോസ്റ്റലുകളിലെ അടുക്കള, ഡൈനിങ്‌ ഹാൾ, ഫിറ്റ്നെസ് സെന്റർ എന്നിവയടക്കം മറ്റ് അനുബന്ധ സൗകര്യങ്ങളും സർക്കാരിന് ഉപയോഗപ്പെടുത്താനാകും. കോളേജിലെത്തിയ തിരുവല്ലം വില്ലേജ് ഓഫീസർ മനോജിന് കോളേജ് അഡ്മിനിസ്ട്രേഷൻ മാനേജർ ബി എസ് നൗഷാദ് കെട്ടിടങ്ങളുടെ താക്കോൽ കൈമാറി.
പ്രധാന വാർത്തകൾ
 Top