നീലേശ്വരം
കൊവിഡ് കാലത്തുണ്ടായ മാതൃഭാഷാ പഠനവിടവ് നികത്താൻ മടിക്കൈ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച ‘ഞാനും എന്റെ മലയാളവും’ പദ്ധതിക്ക് തുടക്കം. ചിന്തയുടെ ഭാഷയായ മാതൃഭാഷാപഠനത്തിന് പ്രാധാന്യംനൽകി സ്വന്തം ജീവിതപരിസരത്തെ സംഭാഷണ രീതി കൂടി ഉൾക്കൊണ്ട് മൂന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിലെ പഠനവിടവ് നികത്തി പ്രതീക്ഷിത നിലവാരത്തിലുള്ള ഭാഷാശേഷിയിയെത്തിക്കുകയാണ് ലക്ഷ്യം. ആലംപാടി ഗവ. യു പിയിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൊഡ്യൂൾ പ്രൊഫ.വി കുട്ടന് നൽകി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. മുൻ എംപി പി കരുണാകരൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത, എം അബ്ദുറഹിമാൻ, രമ പത്മനാഭൻ, ടി രാജൻ, രജിത, പി പി ലീല , സിൻഡിക്കറ്റംഗം ഡോ. എ അശോകൻ, പ്രൊഫ. കെ പി ജയരാജൻ, എം രാജൻ, കെഎം ഷാജി, സുധീർ ഒ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ കോപ്ലക്സ്, സമഗ്ര വിദ്യാഭ്യാസ നയരേഖ, കണക്ക് പഠനം എളുപ്പമാക്കാൻ മഞ്ചാടി, തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ പരീക്ഷണ പദ്ധതികൾ നടപ്പിലാക്കി വിജയിച്ചതിൻ്റെ അനുഭവസമ്പത്തുമായാണ് ‘ ഞാനും എന്റെ മലയാളവും പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..