21 October Thursday
നാടിന്‌ 362 കോടിയുടെ പദ്ധതി

100 ദിന കർമ പരിപാടി ; 92 സ്‌കൂൾ കെട്ടിടം ഇന്ന്‌ , ഉദ്‌ഘാടന ചടങ്ങ്‌ 250 സ്‌കൂളിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021



തിരുവനന്തപുരം
സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ 92 സ്കൂൾ കെട്ടിടം, 48 ഹയർസെക്കൻഡറി ലാബ്‌,  മൂന്ന്‌ ഹയർസെക്കൻഡറി ലൈബ്രറി എന്നിവ  ചൊവ്വാഴ്‌ച ഉദ്‌ഘാടനം ചെയ്യും. ഒപ്പം 107 പുതിയ കെട്ടിടത്തിന്‌ കല്ലിടും. 362 കോടിയുടെ പദ്ധതികളാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പകൽ 3.30ന്‌ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുന്നത്‌. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. 250 കേന്ദ്രത്തിലാണ് ഉദ്‌ഘാടന ചടങ്ങ്‌.

മുഖ്യമന്ത്രിയുൾപ്പെടെ 18 മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എംഎൽഎമാരും അതത്‌ ഇടങ്ങളിൽ ഉദ്‌ഘാടനത്തിന്റെ ഭാഗമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top