വർക്കല > പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം സ്ഥാപിക്കണമെന്ന് ശിവഗിരി മഠം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഭാരത നവോത്ഥാനത്തിന് മഹത്തായ സംഭാവനകളാണ് ഗുരുദേവന്‍ നല്‍കിയിട്ടുള്ളത്. മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും അംബേദ്കറും ജവാഹര്‍ലാല്‍ നെഹ്റുവും അടല്‍ബിഹാരി വാജ്പേയിയും നരേന്ദ്ര മോദിയും അത് പ്രഖ്യാപനം ചെയ്തിട്ടുള്ളതാണ്. മതതീവ്രവാദം, മതപരിവര്‍ത്തനം തുടങ്ങിയ വിഭാഗീയ പ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായ ഭാരതത്തിന് ഏകതയും സമത്വവും ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കാന്‍ അതിശക്തമായ ദര്‍ശനമാണ് ഗുരുവിന്റേത്.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത് എന്ന സന്ദേശത്തിൽ അ ധിഷ്ഠിതമായ ഭാരതത്തെയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദ് പാര്‍ലമെന്റില്‍ പ്ര സ്താവിച്ചതാണ്. ഗുരുവിന്റെ ഈ സര്‍വമത സമന്വയ സന്ദേശം പാര്‍ലമെന്റ് മന്ദിരത്തില്‍ ആലേഖനം ചെയ്ത് ഏകതയെ ഊട്ടിയുറപ്പിക്കണമെന്നും ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭംഗാനന്ദ, സ്വാമി ശാരദാനന്ദ എന്നിവര്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..