തിരുവനന്തപുരം > കെടിഡിസിയുടെ പുതിയ നക്ഷത്ര ഹോട്ടല്‍ കോഴിക്കോട് ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയില്പെടുന്ന 1.19 ഏക്കര്‍ സ്ഥലത്താണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച് റവന്യൂ വകുപ്പില്‍ നിന്നും സര്‍വ്വേ സ്കെച്ച് ലഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
കെടിഡിസിയ്ക്ക് ഔദ്യോഗികമായി ഭൂമി കൈമാറുന്നതിനുള്ള പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എ പ്രദിപ് കുമാര്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായി പറഞ്ഞു. ഹോട്ടലിന്റെ ആര്‍കിടെക്ചറല്‍ പ്ലാന്‍ തയ്യാറായതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി കെടിഡിസി-യ്ക്ക് കൈമാറി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് ഹോട്ടല്‍ നിര്‍മ്മാണം തുടങ്ങുന്നതാണെന്നും മന്ത്രി സഭയെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..